ഭൂമിയുടെ പേരിൽ കൈക്കൂലി: കൃഷി ഓഫീസർ വിജിലൻസ് പിടിയിൽ
കണക്കിൽപ്പെടാത്ത അൻപത്തിഅയ്യായിരം രൂപയും ഓഫീസിൽ നിന്നും പിടിച്ചെടുത്തു
news18
Updated: August 13, 2019, 11:23 PM IST

പ്രതീകാത്മക ചിത്രം
- News18
- Last Updated: August 13, 2019, 11:23 PM IST
ചങ്ങനാശ്ശേരി: കൈക്കൂലി വാങ്ങുന്നതിനിടെ ചങ്ങനാശ്ശേരി അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ വസന്തകുമാരിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. വസ്തു ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി തരണമെന്ന അപേക്ഷയിൽ പ്രവാസിയുടെ ബന്ധുവിന്റെ കൈയിൽ നിന്നും ഇരുപത്തി അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.
കണക്കിൽപ്പെടാത്ത അൻപത്തിഅയ്യായിരം രൂപയും ഓഫീസിൽ നിന്നും പിടിച്ചെടുത്തു. നേരത്തെയും വസന്തകുമാരിക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു. രണ്ടര സെന്റ് സ്ഥലം മാത്രമുള്ള പട്ടികജാതിക്കാരനായ ഒരാളിൽ നിന്ന് പതിനയ്യായിരം രൂപ ഇവർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ ഭൂമി ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും അതിൽ നിന്ന് മാറ്റി തരണമെങ്കിൽ കൈക്കൂലി നൽകണമെന്നും ആയിരുന്നു ആവശ്യം. എന്നാൽ, ഇയാൾ കൈക്കൂലി നൽകാൻ തയ്യാറായില്ല. ഇത് വിവാദമായതോടെയാണ് അസിസ്റ്റന്റ് ഫീൽഡ് ഓഫീസറുടെ കൈക്കൂലി വാങ്ങലിനെക്കുറിച്ച് പൊതുജനം അറിഞ്ഞത്.
മഴക്കോട്ടിട്ട് ബൈക്കിലിരുന്ന് മരിച്ച നിലയിൽ; കവളപ്പാറയെ കരളലിയിച്ച് പ്രിയദർശന്റെ ജഡം കണ്ടെത്തി
ഏതായാലും വസന്തകുമാരി നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനും വിജിലൻസ് ഉത്തരവിട്ടു. നേരത്തെയും ഇവരുടെ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. എന്നാൽ, അതിനുശേഷവും നിർബാധം കൈക്കൂലി വാങ്ങുന്നത് ഇവർ തുടർന്നു വരികയായിരുന്നു. കൊല്ലം സ്വദേശിയാണ് വസന്തകുമാരി.
കണക്കിൽപ്പെടാത്ത അൻപത്തിഅയ്യായിരം രൂപയും ഓഫീസിൽ നിന്നും പിടിച്ചെടുത്തു. നേരത്തെയും വസന്തകുമാരിക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു.