കോഴിക്കോട്: പേരാമ്പ്ര സൂപ്പിക്കടയിലെ വിവാദ മഖ്ബറ പൊളിച്ചു നീക്കാന്‍ ചങ്ങരോത്ത് പഞ്ചായത്തിന്റെ നോട്ടീസ്. അനുമതി ഇല്ലാതെ നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഏഴ് ദിവസമാണ് സമയം നല്‍കിയിരിക്കുന്നത്. സൂപ്പിക്കടയില്‍ നിപ വൈറസ് ബാധയുണ്ടായതിന് കാരണം മഖ്ബറ സംരക്ഷിക്കാത്തതാണെന്ന പ്രചരണത്തോടെയായിരുന്നു മഖ്ബറ പണി തുടങ്ങിയത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയായിരുന്നു നിര്‍മാണം.
കെട്ടിട നിര്‍മ്മാണം നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് സപ്തംബര്‍ 19ന് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് മറികടന്ന് പണിപൂര്‍ത്തിയാക്കി. സംഭവം വിവാദമായതോടെയാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയത്. കെട്ടിടം പൊളിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം സ്ഥലമുടമ കാരണം ബോധിപ്പിക്കണം. സ്വയം പൊളിക്കുന്നില്ലെങ്കില്‍ പഞ്ചായത്ത് ഇടപെട്ട് കെട്ടിടം പൊളിക്കുമെന്നും നോട്ടീസ് പറയുന്നു.
മഖ്ബറ നിര്‍മാണത്തിനെതിരെ സംസാരിച്ച മഹല്ല് ഖത്തീബ് സൈതലവി മദനിക്ക് മഖ്ബറ അനുകൂലികളുടെ ഭീഷണിയുണ്ടായിരുന്നു. മഹല്ലിന്റെയും പഞ്ചായത്തിന്റെയും എതിര്‍പ്പ് മറികടന്ന് നിര്‍മിച്ച മഖ്ബറയിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്നുണ്ട്. വെള്ളിയാഴ്ചകളില്‍ ഇവിടെ ഭക്ഷണവിതരണവും നടക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.