സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യ നിര്‍ണയ നടപടികളില്‍ (Higher Secondary Exam Valuation) മാറ്റം. അധ്യാപകര്‍ ഒരു ദിവസം നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പുതുക്കിയ പരീക്ഷാ മാനുവല്‍ അനുസരിച്ചാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്.
കഴിഞ്ഞ വർഷം വരെ ഓരോ അധ്യാപകനും ദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു മൂല്യനിർണയം നടത്തിയിരുന്നത്. ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക് 40 ഉത്തരക്കടലാസും. ഈ വര്‍ഷം മുതല്‍ ഇത് 34, 50 എന്നിങ്ങനെയാകും.
പ്രായോഗിക പരീക്ഷയുള്ള സയൻസ് വിഷയങ്ങൾക്ക് അറുപതും പ്രായോഗിക പരീക്ഷയില്ലാത്ത ഭാഷാ വിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കും എൺപതും ആണ് പരമാവധി മാർക്ക്.
പുതിയ മാറ്റം അനുസരിച്ച് 6 മണിക്കൂറാണ് അധ്യാപകർ ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട സമയം. ഒരു ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നതിന് എടുക്കാവുന്ന പരമാവധി സമയം 10 മിനിറ്റാണ്, ബയോളജി വിഷയങ്ങൾക്ക് 7 മിനിറ്റ്. ഇതു മൂല്യനിർണയത്തിന്റെ കൃത്യതയെ ബാധിക്കുമെന്ന് അധ്യാപകർ പരാതിപ്പെടുന്നു. കൂടാതെ അധ്യാപകരെ സമ്മർദത്തിലാക്കുകയും ചെയ്യും.
പുതുക്കിയ മാനദണ്ഡപ്രകാരം പരീക്ഷകളുടെ സമയദൈർഘ്യമോ, ആകെ മാർക്കോ വ്യത്യാസപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വർഷം ചോദ്യങ്ങളുടെ എണ്ണത്തിലും വർധന ഉണ്ടാകും.
അതേസമയം , സംസ്ഥാനത്തെ ഒന്ന് ഒമ്പത് വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഇന്ന് ആരംഭിച്ചു .34 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ് മാതൃകയിലാണ് വാര്‍ഷിക പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കിയിട്ടുള്ളത്.
എല്‍.പി ക്ലാസിലെ കുട്ടികള്‍ പരീക്ഷാ ദിവസങ്ങളില്‍ ക്രയോണുകള്‍, കളര്‍ പെന്‍സില്‍ തുടങ്ങിയവ കരുതണം. അഞ്ചു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കി വാര്‍ഷിക മൂല്യനിര്‍ണയം നടത്തും. അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ എല്ലാ ചോദ്യപേപ്പറുകളിലും ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എട്ട്, ഒന്‍പത് ക്ലാസുകളിലെ ചോദ്യപേപ്പറുകളില്‍ അധിക ചോദ്യങ്ങളും ഉള്‍പ്പെടുത്തി. എല്ലാ പാഠഭാഗങ്ങളില്‍നിന്നും ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും ആദ്യ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാകും. എട്ട്, ഒന്‍പത് ക്ലാസുകളുടെ ചോദ്യ പേപ്പറുകളുടെ ഘടന മുന്‍വര്‍ഷങ്ങളിലേത് പോലെ ആയിരിക്കും.
പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് പരീക്ഷ ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
പ്ലസ്ടു പരീക്ഷ മുപ്പതാം തീയതിയും എസ്.എസ്.എല്‍.സി 31നും തുടങ്ങും. കുട്ടികള്‍ നേരിട്ട് സ്കൂളിലെത്തി പരീക്ഷയെഴുതണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം. എങ്കിലും ഏതെങ്കിലും കാരണത്താല്‍ സ്കൂളില്‍ എത്താൻ കഴിയാത്തവര്‍ക്ക് ഓണ്‍ലൈനായി പരീക്ഷ എഴുതാനും അവസരമുണ്ട്.
സംസ്ഥാനത്തെ മിക്ക സിബിഎസ്ഇ, ഐസി എസ് ഇ സ്കൂളുകളും 9 വരെയുള്ള ക്ലാസുകള്‍ക്ക് ഓണ്‍ലൈന്‍പരീക്ഷാ രീതി തുടരുകയാണ്. സംസ്ഥാന സിലബസിലെ പത്താം ക്ലാസ് പരീക്ഷ 31 നും പ്ലസ്ടു പരീക്ഷ 30 നും തുടങ്ങും. മോഡല്‍ പരീക്ഷയും റിവിഷനും കൂടാതെ ഓണ്‍ലൈന്‍ പഠന സഹായവും നല്‍കിയാണ് കുട്ടികളെ പൊതുപരീക്ഷയ്ക്കിരുത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.