• HOME
  • »
  • NEWS
  • »
  • kerala
  • »
  • School Opening | സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന തീയതിയില്‍ മാറ്റാം : എട്ടാം ക്ലാസുകാര്‍ക്ക് തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

School Opening | സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന തീയതിയില്‍ മാറ്റാം : എട്ടാം ക്ലാസുകാര്‍ക്ക് തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ നേര്‍ത്തെ ആരംഭിക്കുവാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

 (Representational Image)

(Representational Image)

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടാം തരത്തിലെ(eighth grade)
    വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍( class).തിങ്കഴാഴ്ച മുതല്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍(Director of General Education) ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിച്ചു. നേരത്തെ നവംബര്‍ 15 ന് ക്ലാസുകള്‍ ആരംഭിക്കാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

    നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ നേര്‍ത്തെ ആരംഭിക്കുവാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 3,5,8 ക്ലാസുകളിലെ കുട്ടികളെ കേന്ദ്രികരിച്ചാണ് സര്‍വേ നടക്കുക.

    സംസ്ഥാനത്തെ കോവിഡ് സാഹചര്യവും കൂടി പരിഗണിച്ചാണ് തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിക്കാന്‍ആലോചിക്കുന്നത്. 9, പ്ലസ് ക്ലാസുകൾക്ക് മുൻനിശ്ചിയിച്ചത് പോലെ നവംബർ 15ന് തന്നെ തുറക്കും.

    School Reopening | സിലബസിനപ്പുറത്തേക്ക് സഞ്ചരിക്കാം; സ്‌കൂള്‍ വീണ്ടും തുറക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍

    പതിനേഴ് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു കോവിഡ് മഹാമാരിയുടെ (Covid 19) ലോകമെമ്പാടുമുള്ള വ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ (Schools) അടച്ചിട്ടത്. അന്ന് മുതല്‍ എന്നാണ് ഇനി വീണ്ടും സ്‌കൂളുകള്‍ പഴയപടി തുറന്ന് പ്രവര്‍ത്തിക്കുക എന്നത് സംബന്ധിച്ച ഒരു പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടായിരുന്നു. സ്‌കൂളുകള്‍ പഴയ പടി തുറക്കാന്‍ ഇനിയും സമയം എടുക്കുമെന്ന തിരിച്ചറിവില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി സ്‌കൂള്‍ സംവിധാനങ്ങള്‍ ഓണ്‍ലൈന്‍ (Online) മാതൃകയിലേക്ക് തിരിഞ്ഞു.

    അധികം വൈകാതെ തന്നെ ഓണ്‍ലൈന്‍ അധ്യയന രീതികള്‍ അപര്യാപ്തമാണെന്ന് തെളിഞ്ഞു. അതേസമയം, മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാൽ ഈ രീതി തുടര്‍ന്നും മുന്നോട്ട് കൊണ്ട് പോകാൻ അധികൃതർ നിർബന്ധിതരായി. വൈറസ് ആക്രമണങ്ങള്‍ കുറഞ്ഞ സ്ഥലങ്ങളിലും, കുട്ടികളുടെ ആരോഗ്യത്തെ കരുതി ഓണ്‍ലൈന്‍ അധ്യയനം തന്നെ സ്വീകരിച്ച് കൊണ്ടുള്ള ഡിജിറ്റൽ രീതി അവർക്ക് തുടരേണ്ടി വന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തിരികെ സ്‌കൂളുകളില്‍ എത്തി. പതിനേഴ് മാസങ്ങൾക്ക് ശേഷം ആദ്യമായി വീണ്ടും ഭൗതികമായ സ്കൂൾ അന്തരീക്ഷത്തിൽ എത്തിയപ്പോൾ, ഓണ്‍ലൈന്‍ ക്ലാസില്‍ പറഞ്ഞു നിര്‍ത്തിയതിന്റെ തുുടര്‍ച്ചയായാണ് അധ്യാപകര്‍ ക്ലാസ് ആരംഭിച്ചതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

    മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍, ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാഹചര്യത്തിൽ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആശയ വിനിമയത്തിന്റെ ആധാരമായി നിലനില്‍ക്കുന്നത് സിലബസ്സാണ്. ബോധനപരമായ പ്രയത്‌നങ്ങളെ രൂപപ്പെടുത്തുന്ന സ്രോതസ് എന്ന നിലയിൽ മാത്രമല്ല, അധ്യയനത്തിൽ അടുത്തതായി സംഭവിക്കേണ്ടത് എന്താണ് എന്നതിനെക്കുറിച്ചുള്ള അധ്യാപകന്റെ തിരഞ്ഞെടുപ്പിനുള്ള അടിസ്ഥാനമായി കൂടിയാണ് സിലബസ് പ്രവർത്തിക്കുന്നത്.

    എന്താണ് ഇപ്പോൾ സംഭവിക്കുന്നത് എന്ന കാര്യത്തിൽ അധ്യാപകരെ കുറ്റപ്പെടുത്താനാവില്ല. വിദ്യാഭ്യാസ വ്യവസ്ഥയിൽ അവരുടെ സ്ഥാനം തീരെ താഴ്ന്ന നിലയിലാണ് നില കൊള്ളുന്നത്. കൂടാതെ അവർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്യവും നിലനിൽക്കുന്ന വ്യവസ്ഥ അവർക്ക് നൽകുന്നില്ല. വാസ്തവത്തിൽ, മേൽസ്ഥാനങ്ങളിൽ ഇരിക്കുന്നവർ വിദ്യാഭ്യാസം സംബന്ധിച്ച് ഏതൊരു തീരുമാനം എടുക്കുമ്പോഴും ഒരിക്കലും അവരോട് കൂടിയാലോചിക്കാറില്ല. സർക്കാർ നയങ്ങൾ രൂപീകരിക്കുമ്പോഴും പ്രിൻസിപ്പൽമാരും സ്കൂൾ മാനേജർമാരും അവരുടെ സ്കൂളിനെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോഴും അധ്യാപകർക്ക് നേരെയുള്ള ഈ തഴയൽ മനോഭാവം ഒരു യാഥാർഥ്യമായി തന്നെ നില കൊള്ളുകയാണ്.

    ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗം അധ്യാപകരുടെ നിലവാരം വീണ്ടും കുറച്ചു. അവർ ഇതിനോടകം സൗമ്യതയും അനുസരണയുമുള്ള വെറുമൊരു തൊഴിലാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു; അത് അവരെ ഇപ്പോൾ അനിഷേധ്യമായ തിരഞ്ഞെടുപ്പുകളുടെ നിശബ്ദ കാഴ്ചക്കാരായി മാറ്റിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ വർധിച്ച ഉപയോഗം നിമിത്തം അവരിൽ പലരും വിദ്യാഭ്യാസ വ്യവസ്ഥിതിയിൽ എന്നും അനിഷേധ്യമായ പങ്കു വഹിച്ച തങ്ങളുടെ സ്ഥാനം ഇല്ലാതാകുമോ എന്ന ഭയവും ഉള്ളിൽ പേറി നടക്കുകയാണ്.

    ഈ ഭയത്തിൽ എത്രത്തോളം കഴമ്പുണ്ട്? തീർച്ചയായും ഇത് തികച്ചും സാങ്കൽപ്പികം മാത്രമാണെന്ന് പറയാൻ നമുക്ക് സാധ്യമല്ല. സ്‌കൂൾ ശൃംഖലകളുടെ ഉടമകളും മാനേജർമാരും പലപ്പോഴും, ക്ലാസുകൾ ഡിജിറ്റൽ പരിവേഷമുള്ള സ്‌മാർട്ട് ക്ലാസുകളാക്കി മാറ്റുമ്പോൾ പലപ്പോഴും അധ്യാപകരുടെ ഉത്തരവാദിത്തങ്ങൾ കുറയുകയാണ് എന്നാണ് അവകാശപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളുടെ ഉപയോഗവും സമാന അവകാശവാദങ്ങളാണ് ഉയർത്തുന്നത്. ഈ അവകാശവാദങ്ങൾ തീർത്തും അതിശയോക്തി മാത്രമാണെന്ന് ആരാണ് പറയുക? സ്വകാര്യ, സർക്കാർ സ്‌കൂളുകളുടെ ധാർമ്മികതയിലുള്ള വിശ്വാസക്കുറവ് ഇപ്പോൾ വളരയധികം പ്രകടമാണ്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, ശമ്പളച്ചെലവ് പുതിയ മെഷീനുകൾ വാങ്ങുന്നതിലേക്ക് തിരിച്ചുവിടുകതുടങ്ങിയ അധികൃതരുടെ പ്രവണതകൾ ഒരു ന്യൂറോട്ടിക് ഫാന്റസിയായി തള്ളിക്കളയാൻ തോന്നുന്നില്ല. ഇക്കാര്യങ്ങൾ തങ്ങളെ മാറ്റി നിർത്തി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തങ്ങളുടെ സ്ഥാനം കയ്യേറുമോ എന്നുള്ള അധ്യാപകരുടെ ഭയത്തെ, ആശങ്കയെ സാധൂകരിക്കുന്ന കാര്യങ്ങളാണ്.

    ഒരുപക്ഷേ ഇവയെല്ലാം വിദൂര ഭയങ്ങളായിരിക്കാം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തത്സമയ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുക എന്നതാണ് അധ്യാപകർ നേരിടുന്നതും കൂടുതൽ പെട്ടന്ന് പരിഹരിക്കേണ്ടതുമായ പ്രധാന വസ്തുത. കാരണം പതിനേഴ് മാസക്കാലത്തെ ശീലം മൂലം കുട്ടികൾ വീട്ടിലിരിക്കാൻ ശീലിച്ചു കഴിഞ്ഞു. അതിനാൽ തന്നെ, പഴയ സ്കൂൾ ജീവിതം ഇതിനോടകം അവർ മറന്നിട്ടുണ്ട്. അവരുടെ പെരുമാറ്റവും പതിവ് സ്കൂൾ ജീവിതത്തോടുള്ള പ്രതികരണങ്ങളും വരും മാസങ്ങളിൽ വ്യത്യസ്തമായി തന്നെ തുടരാനാണ് സാധ്യത. അത് നേരിടുന്നത് അത്ര എളുപ്പമായിരിക്കാൻ സാധ്യതയില്ല. ഇതിനെല്ലാം മുകളിൽ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റുകളെയും ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. വരാനിരിക്കുന്ന പരീക്ഷകൾക്കും അച്ചീവ്‌മെന്റ് സർവേകൾക്കും അവരെ എങ്ങനെ സജ്ജരാക്കാം എന്ന പ്രശ്നമാണ് അത്.

    സ്‌കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുന്നത് ആരംഭിച്ചു എങ്കിലും, ഓൺലൈൻ ഓപ്ഷൻ തുടരുകയാണ്. അത് അധ്യാപകര്‍ക്ക് നൽകുന്ന അവസ്ഥയെന്തെന്ന് ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഓൺലൈൻ, ഓഫ്ലൈൻ മോഡുകൾ ഒരേസമയം പ്രവർത്തിക്കുമ്പോൾ അധ്യാപകർ നേരിടാൻ പോകുന്നത് ഒട്ടൊരു ഭീകരാവസ്ഥ തന്നെയായിരിക്കും. കാരണം, ഒരേസമയം രണ്ട് തരത്തിലുള്ള ക്ലാസുകൾക്കായി സജീവമായി നിലനിൽക്കാൻ അധ്യാപകർ നിർബന്ധിതരാകുമ്പോൾ അമിതമായ ജോലിഭാരം മൂലമുണ്ടാകുന്ന ക്ഷീണം അവരെ ദോഷകരമായി ബാധിക്കും. രോഗ വ്യാപന ഭയത്തെ തുടർന്ന് സ്‌കൂളിൽ പോകാൻ രക്ഷിതാക്കളുടെ അനുവാദം ലഭിക്കാത്ത കുട്ടികളുമായി ഓൺലൈൻ സമ്പർക്കം നിലനിർത്തുന്നത്, അധ്യാപകർക്ക് മേൽ ഭീമമായ ഭാരമാകും നൽകുക. ടീച്ചർ തന്റെ മുന്നിൽ ഇരിക്കുന്ന കുട്ടികളെ ശ്രദ്ധിക്കണോ അതോ അവരുടെ സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽ ശ്രദ്ധ കേന്ദ്രീകരിക്കണോ? ഈ പ്രതിസന്ധി അവർക്ക് വലിയ മാനസിക ആഘാതമാകും നൽകുക. രണ്ടും ഒരേസമയം എങ്ങനെ ചെയ്യാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ തന്നെ നമുക്ക് പ്രയാസമാണ്; രണ്ടു കൂട്ടർക്കും മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിൽ എങ്ങനെയാണ് തന്റെ സംസാരവും ശബ്ദവും ക്രമീകരിക്കാൻ സാധിക്കുക തുടങ്ങിയ ചിന്തകൾ ഒരു അധ്യാപികയെ വലിയ മാനസിക സംഘർഷങ്ങളിലേക്ക് നയിച്ചേക്കാം.

    പ്രൈമറി സ്കൂളുകളാണ് അവസാനമായി തുറക്കുന്നത് എന്നത് നമ്മുടെ സംവിധാനത്തെക്കുറിച്ചും അതിനെ നയിക്കുന്ന കാഴ്ചപ്പാടിനെക്കുറിച്ചുമാണ് ചർച്ച ചെയ്യുന്നത്. സ്ഥാപനപരമായ പിന്തുണ സംബന്ധിച്ചിടത്തോളം യുവ വിദ്യാർത്ഥികൾക്കിടയിലുള്ള ഏറ്റവും ദുർബലരായ വിഭാഗമാണ് കൊച്ചുകുട്ടികൾ. എട്ട് വർഷത്തെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുമ്പ് ഒരു കുട്ടിയും സ്കൂൾ വിടുന്നില്ലെന്ന് ഉറപ്പാക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ കൂട്ടായ ബോധ്യത്തിന്റെയും വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന നയങ്ങളുടെയും വളർച്ചയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. 2009 ൽ വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റിലൂടെ പാസാക്കിയതാണ് ഈ നാഴികക്കല്ലിനെ അടയാളപ്പെടുത്തിയ സംഭവം. ഇതിനകംഅതിന്റെ മാനദണ്ഡങ്ങൾ നേർപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. മാത്രമല്ല, വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിനെതിരെയുള്ള ചെറുത്തുനിൽപ്പും വ്യാപകമായിരുന്നു. എന്നാൽ കൊവിഡ് കുട്ടികളുടെ ഈ അവകാശത്തിന് കനത്ത പ്രഹരമാണ് നൽകിയത്. ആ അപ്രതീക്ഷിത പ്രഹരം ഇപ്പോൾ ഒരു പുതിയ യാഥാർത്ഥ്യത്തെ നമുക്കു ചുറ്റും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

    കുട്ടികളുമായി ബന്ധപ്പെട്ട നിരവധി സിവിൽ സൊസൈറ്റി ഗ്രൂപ്പുകളും വ്യക്തികളും 'പഠന നഷ്ടം' എന്ന ചോദ്യം പൊതുധാരയിൽ ഉന്നയിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ, സ്കൂളുകൾ വീണ്ടും തുറക്കാൻ സംസ്ഥാനത്തിന്മേൽ സമ്മർദ്ദം ചെലുത്താനും ഈ പദം ഉപയോഗിക്കുകയുണ്ടായി. ഈ സമ്മർദമാണോ ചില സംസ്ഥാനങ്ങളിലെ സർക്കാർ സ്‌കൂളുകൾ വീണ്ടും തുറക്കുന്നതിലേക്ക് നയിച്ചതെന്ന് വിലയിരുത്താൻ നാം പ്രാപ്തരല്ല. ഈ സംസ്ഥാനങ്ങളിൽ പോലും, സ്വകാര്യ സ്കൂളുകൾ തങ്ങൾക്ക് മേൽ ചെലുത്തിയ സമ്മർദ്ദത്തോട് പ്രതികരിച്ചിരുന്നു. തങ്ങളുടെ ഓൺലൈൻ ബോധന രീതി കുട്ടികളെ ‘പഠന നഷ്ടത്തിൽ’ നിന്ന് വേണ്ടത്ര സംരക്ഷിക്കുന്നതായി അവർക്ക് തോന്നിയിരുന്നതായി ആണ് മനസ്സിലാകുന്നത്. ഒടുവിൽ വീണ്ടും സ്കൂൾ തുറക്കുമ്പോൾ, അവർ സാഹചര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ വിലയിരുത്തിയേക്കാം.

    സർക്കാർ സ്കൂളുകളെ സംബന്ധിച്ചിടത്തോളം, അവർ പതിവ് അധ്യാപനമാണ് നടത്തുന്നത്. നവംബറിൽ നടത്താനിരിക്കുന്ന ദേശീയ അച്ചീവ്‌മെന്റ് സർവേ നേരിടാൻ ചില സംസ്ഥാനങ്ങളിലെ സർക്കാർ സ്‌കൂളുകൾ നേരത്തെ തന്നെ കുട്ടികളെ സജ്ജമാക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സർവേ നടത്താനുള്ള നീക്കം നിഷ്ടൂരമായി തോന്നാമെങ്കിലുംഏതെങ്കിലും രീതിയിലുള്ള പഠന നഷ്ടത്തെ വിജയകരമായി തടഞ്ഞു നിർത്താൻ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു എന്ന അനുമാനമാണ്അതിന്റെ ആധാരം. ഒരു അച്ചീവ്‌മെന്റ് സർവേക്ക് ഇത് തെളിയിക്കാൻ കഴിയുമെങ്കിൽ, സ്‌കൂൾ ദീർഘകാലം അടച്ചുപൂട്ടുന്നത് കുട്ടികളുടെ പഠനത്തിൽ നഷ്ടമുണ്ടാക്കിയെന്ന് കരുതുന്നവരോടൊപ്പം ഓൺലൈൻ അധ്യാപനത്തെ വിമർശിക്കുന്നവരും നിശബ്ദരാകാൻ ഇത് കാരണമാകും.

    'പഠന നഷ്ടം' എന്ന വാദത്തിന്റെ യഥാർത്ഥ പ്രശ്നം, അത് അദ്ധ്യാപനത്തിന്റെ ഫലമായ 'പഠന'ത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കുട്ടികളുടെ വിശാലമായ വികസന ആവശ്യങ്ങൾ അവഗണിക്കുന്നു എന്നതാണ്. കുട്ടികളുടെ മനസ്സ് സങ്കീർണ്ണമായ രീതികളിലാണ് വികസിക്കുന്നത് എന്നാണ് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സൈദ്ധാന്തിക പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളുടെമനസ്സിന്റെ കഴിവുകൾ എങ്ങനെ പ്രകടിപ്പിക്കുകയും രൂപപ്പെടുകയും ചെയ്യുന്നു എന്ന് നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണ് അവരുടെ ചുറ്റുപാടുകൾ ചെലുത്തുന്ന സ്വാധീനം.

    നമ്മുടേതുൾപ്പെടെ പല രാജ്യങ്ങളിലും പഠനത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന രീതിയിലും അതിനോടുള്ള സമീപനത്തിലും സമീപ വർഷങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പഠനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമുള്ള ഒരു ഇടുങ്ങിയ വീക്ഷണം വീണ്ടും ജനപ്രിയമായി മാറിയിരിക്കുന്നു. ഈ വീക്ഷണം പല തലങ്ങളിലുള്ള വ്യവസ്ഥിതികളുടെ നിലവിലുള്ള യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. അതിൽ ഒന്ന് മാതാപിതാക്കളുടെ ഉത്കണ്ഠയുടെ തലമാണ്; മത്സരപരീക്ഷകൾക്കായുള്ള കുട്ടിയുടെ തയ്യാറെടുപ്പും അവർ അടിസ്ഥാനമാക്കുന്ന സിലബസും എല്ലാം രക്ഷിതാക്കളുടെ ആശങ്കകളിൽ ഉൾപ്പെടുന്നു. ഈ പരീക്ഷകൾക്കായി കുട്ടിയെ തയ്യാറാക്കാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ കച്ചവടം, പഠനത്തിന്റെ ഇടുങ്ങിയ വീക്ഷണത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു ഘടകമാണ്.

    വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികളിൽ, സ്‌കൂളിൽ നിന്ന് നേരിട്ടു ലഭിക്കുന്ന വിദ്യാഭാസത്തിന്റെ അപര്യാപ്തത സൃഷ്‌ടിച്ചപ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ബദൽ മാർഗങ്ങൾ അന്വേഷിക്കാനുള്ള സ്‌കൂളുകളുടെ ശ്രമങ്ങളെ ഫലത്തിൽ അസാധ്യമാക്കുന്ന ഒന്നാണ് പഠനത്തെക്കുറിച്ചുള്ള സിലബസ് കേന്ദ്രീകൃത വീക്ഷണം. കലകൾക്കായി ഉദാരമായി ഇടവും സമയവും നീക്കിവെക്കുക എന്നതാണ് ഒരു ബദൽ. ജീവിതശൈലിയിൽ നീണ്ടുനിന്ന അസ്വസ്ഥതകൾക്ക് ശേഷം യുവമനസ്സുകളെ ഊർജസ്വലമാക്കുന്നതിന് സംഗീതത്തിനും നാടകത്തിനും വലിയ പങ്ക് വഹിക്കാൻ സാധിക്കും. ഇക്കാര്യത്തിൽ ദൃശ്യ കലകൾക്കും സമാനമായ പങ്ക് ഉണ്ട്, പ്രത്യേകിച്ച് പ്രൈമറി സ്കൂൾ തലത്തിൽ. ഈ വെട്ടിച്ചുരുക്കിയ അധ്യയന വർഷത്തിന്റെ ശേഷിക്കുന്ന മാസങ്ങളുടെ ടൈംടേബിൾ പുനഃക്രമീകരിക്കുമ്പോൾ, പതിവ് വിഷയങ്ങളേക്കാൾ സൗന്ദര്യാത്മക അനുഭവത്തിന് മുൻഗണന നൽകുന്ന സെഷനുകൾഉൾപ്പെടുത്തുന്നത്, സ്‌കൂൾ ജീവിതത്തോടുള്ള കുട്ടികളുടെ ബന്ധംമെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായകമാകും.

    എന്നിരുന്നാലും, 'നഷ്‌ടപ്പെട്ട പഠനം' തിരികെ നേടുന്നതിനായി സ്‌കൂളുകളുടെ മേലുള്ള സമ്മർദ്ദം, കലയെ ഗൗരവമായി പരിഗണിക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ തന്നെയാണ് സാധ്യത.

    2004 മുതൽ 2010 വരെ NCERTയുടെ ഡയറക്ടറായി പ്രവർത്തിച്ച, വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായ കൃഷ്മ കുമാറാണ് ലേഖകൻ. പ്രസ്തുത ലേഖനത്തിൽ ലേഖകൻ പങ്കു വെച്ച ആശയങ്ങൾ തീർത്തും വ്യക്തിപരമാണ്. പ്രസിദ്ധീകരണത്തിന് ഈ ആശയങ്ങൾക്ക് മീതെ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
    Published by:Jayashankar Av
    First published: