മരടിൽ സമാനതകളില്ലാത്ത മുന്നൊരുക്കം; ആദ്യ രണ്ട് ഫ്ളാറ്റുകൾ പൊളിക്കുക അഞ്ച് മിനിറ്റ് വ്യത്യാസത്തിൽ

മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള അന്തിമ പദ്ധതി തയ്യാറായി...ഏത് അടിയന്തിര സാഹചര്യവും നേരിടാൻ കഴിയാവുന്ന രീതിയിലാണ് ഒരുക്കങ്ങൾ

News18 Malayalam | news18-malayalam
Updated: January 5, 2020, 6:38 PM IST
മരടിൽ സമാനതകളില്ലാത്ത മുന്നൊരുക്കം; ആദ്യ രണ്ട് ഫ്ളാറ്റുകൾ പൊളിക്കുക അഞ്ച് മിനിറ്റ് വ്യത്യാസത്തിൽ
മരടിലെ ഫ്ലാറ്റ്
 • Share this:
മരടില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആദ്യം പൊളിക്കുക ജനവാസ കേന്ദ്രങ്ങളിലുള്ള ഫ്ളാറ്റുകൾ. കുണ്ടന്നൂര്‍ കായലോരത്തുള്ള എച്ച്ടുഓ അപ്പാര്‍ട്ട്‌മെന്റിലാണ് പൊളിയ്ക്കല്‍ ആരംഭിയ്ക്കുക. രണ്ടു ഫ്ളാറ്റുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കല്‍ ഏതാണ്ട് പൂര്‍ത്തിയായി.

ഫ്ളാറ്റുകൾ പൊളിക്കുന്ന സമയക്രമത്തിൽ  മാറ്റം വരുത്തി

അഞ്ച് മിനിറ്റ് വ്യത്യാസത്തിലാണ് ആദ്യ രണ്ട് ഫ്ളാറ്റുകൾ പൊളിക്കുക.
ജനുവരി 11- രാവിലെ 11ന് ഹോളി ഫെയ്ത്, 11.05 ന് ആൽഫാ സെറിനിലെ 2 കെട്ടിടങ്ങൾ
ജനുവരി 12- രാവിലെ 11ന്  ജെയിൻ കോറൽ കോവ് ഉച്ചയ്ക്ക് 2 ന് ഗോൾഡൻ കായലോരം

സുരക്ഷാ മുന്നൊരുക്കങ്ങൾ..

 • ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ.

 • സ്ഫോടന ദിവസം രാവിലേ 8 മുതൽ വൈകിട്ട് 4 വരെയാണ് നിരോധനാജ്ഞ.

 • സുരക്ഷയ്ക്ക് 2500 പൊലീസുകാർ

 • ഓരോ ഫ്ളാറ്റിന്റെ പരിസരത്തും 500 പൊലീസുകാർ

 • സ്ഫോടന സമയത്ത് പരിസരത്തെ കെട്ടിടങ്ങളിൽ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തും.

 • വാഹനങ്ങളോ ആളുകളോ കെട്ടിടത്തിൽ പാടില്ല.

 • പൊലീസുകാര്‍ ഓരോ കെട്ടിടവും കയറി പരിശോധിക്കും.

 • ഫ്ളാറ്റുകൾ പൊളിച്ച് അരമണിക്കൂർ കഴിഞ്ഞാൽ ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാം.

 • വൈറ്റില- അരൂർ, പേട്ട - തേവര ദേശീയപാതയിൽ 10 മിനിറ്റ് ഗതാഗതം നിരോധിക്കും.

 • സ്ഫോടനം കാണാൻ വരുന്നവരെയും  നിയന്ത്രിക്കും.

 • സ്ഫോടന സമയത്ത് മുന്നറിയിപ്പുകളായി സമയക്രമമം അനുസരിച്ചു സൈറൺ മുഴക്കും.

 • സമീപത്തെ കായല്‍ പ്രദേശം മറൈൻ പോലീസിന്റെ നിരീക്ഷണത്തിലാക്കും.

 • മാധ്യങ്ങളിലൂടെ തുടർച്ചയായി ബോധവത്കരണം നടത്തും.


Published by: Rajesh V
First published: January 5, 2020, 6:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading