തിരുവനന്തപുരം: കാറ്റിന്റെ ദിശമാറിയതാണ് അപകടകാരണമായതെന്ന് വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ട്രെയിനര്‍ സന്ദീപ്. ഗ്ലൈഡിങ്ങിന് ലൈസന്‍സുണ്ടെന്നും സന്ദീപ് പറഞ്ഞു.
ഗ്ലൈഡിങ്ങുമായി ബന്ധപ്പെട്ട രണ്ട് ജീവനക്കാരെ പൊലീസ് വിളിച്ചുവരുത്തി. വര്‍ക്കലയില്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ടുപേരെയും ഒന്നര മണിക്കൂറിനുശേഷം രക്ഷപ്പെടുത്തിയിരുന്നു.
കോയമ്പത്തൂർ സ്വദേശിയായ യുവതിയാണ് സന്ദീപിനൊപ്പം പാരാഗ്ലൈഡിങ്ങിന് ഇറങ്ങിയത്. ഇരുവർക്കും കാര്യമായ പരിക്കില്ല. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 25 അടി മുകളിൽനിന്ന് ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിൽനിന്ന് തെന്നി അഗ്നിരക്ഷാസേന വിരിച്ചിരുന്ന വലയിലേക്കു വീഴുകയായിരുന്നു.
ഹൈമാസ്റ്റ് ലൈറ്റിൽ ഇരുന്ന സമയത്ത് സന്ദീപിന് പരുക്കേറ്റിരുന്നത് ഒഴിച്ചാൽ ഇരുവർക്കും വേറേ കാര്യമായ പരിക്കുകൾ ഇല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.