ട്രൈബൽ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷാകേന്ദ്രം മാറ്റിയത് പുനഃപരിശോധിക്കണം: PK കുഞ്ഞാലിക്കുട്ടി

ആവശ്യം ഉന്നയിച്ച് പികെ കുഞ്ഞാലിക്കുട്ടി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാലിന് കത്തയച്ചു

news18-malayalam
Updated: April 22, 2020, 5:18 PM IST
ട്രൈബൽ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷാകേന്ദ്രം മാറ്റിയത് പുനഃപരിശോധിക്കണം: PK കുഞ്ഞാലിക്കുട്ടി
പി കെ കുഞ്ഞാലിക്കുട്ടി
  • Share this:
ന്യൂഡൽഹി: കേന്ദ്ര സർവ്വകലാശാലയായ ഇന്ദിരാഗാന്ധി ട്രൈബൽ യൂണിവേഴ്സ്റ്റിറ്റി പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം
ദക്ഷിണേന്ത്യയിൽ വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി.

കഴിഞ്ഞ അധ്യയന വർഷം സർവ്വകലാശാലയിലേക്ക് ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ച രണ്ടാമത്തെ ജില്ലാ വയനാടാണ്. എന്നാൽ ഇത്തവണ കേരളത്തിൽ പരീക്ഷാ കേന്ദ്രം അനുവദിക്കാൻ പോലും തയ്യാറാവാത്ത സർവകലാശാല അധികൃതരുടെ സമീപനം ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]COVID 19| പരിശോധനയ്ക്കായി സംസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങള്‍ കൂടി; കൊച്ചിയിലും കോഴിക്കോടും [NEWS]COVID 19 | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2 ഹൗസ് സർജന്മാർക്ക് രോഗബാധ; ഇരുവരും ഡൽഹിയിൽ നിന്ന് എത്തിയവർ [NEWS]
കഴിഞ്ഞ രണ്ടുവർഷങ്ങളിലായി കേരളത്തിൽ നിന്നും അപേക്ഷകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ദക്ഷിണേന്ത്യയിൽ ചെന്നൈ മാത്രം പ്രവേശന പരീക്ഷാ കേന്ദ്രമാക്കിയ തീരുമാനത്തിൽ മാറ്റം വരുത്തി വയനാട് അടക്കമുള്ള പ്രദേശങ്ങളിൽ കൂടി സെന്റർ അനുവദിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
First published: April 22, 2020, 5:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading