മികവിന്റെ കേന്ദ്രം ഉദ്ഘാടനത്തിനിടെ സർക്കാരിനെതിരായ ചാനൽ വാർത്ത; വിശദീകരണം തേടി വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ 34 സ്കൂളുകളുടെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നടത്തുന്നതിനിടെയാണ് സ്വർണക്കടത്തും ലൈഫ് മിഷൻ ആരോപണവും ഉൾപ്പെടെയുള്ള ചാനൽ വാർത്തയുടെ ശബ്ദം കയറിവന്നത്.

പിണറായി വിജയൻ
- News18 Malayalam
- Last Updated: September 10, 2020, 6:48 AM IST
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ മികവിന്റെ കേന്ദ്രം വിഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനിടെ സർക്കാരിനെതിരായ ചാനൽ വാർത്തയുടെ ശബ്ദം കടന്നുകയറിയത് സംഘാടകരെ അമ്പരപ്പിച്ചു. ഇതേത്തുടർന്ന് പത്ത് മിനിട്ടോളം വീഡിയോ കോൺഫറൻസ് നിർത്തിവച്ചു. പിന്നീട് പ്രസംഗം തുടങ്ങിയപ്പോൾ വാർത്തയ്ക്കെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ചാനലിനോട് വിശദീകരണം തേടിയിട്ടുണ്ട്.
സംസ്ഥാനത്തെ 34 സ്കൂളുകളുടെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നടത്തുന്നതിനിടെയാണ് സ്വർണക്കടത്തും ലൈഫ് മിഷൻ ആരോപണവും ഉൾപ്പെടെയുള്ള ചാനൽ വാർത്തയുടെ ശബ്ദം കയറിവന്നത്. ഒന്നര മിനിറ്റോളം ഇത് ചടങ്ങിൽ പങ്കെടുത്തവരൊക്കെ കേട്ടു. ചാനലുകൾക്കു നൽകിയ വിഡിയോ കോൺഫറൻസ് ലിങ്കിലേക്കു വാർത്തയുടെ ഓഡിയോ ഔട്ട്പുട്ട് കയറി വരികയായിരുന്നു. തുടർന്ന് സാങ്കേതികത്തകരാർ പരിഹരിച്ച ശേഷമാണ് പരിപാടി പുനരാരംഭിച്ചത്. എല്ലാ തരത്തിലും തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്ന കാലമാണിതെന്നും പറഞ്ഞു കേട്ടതെല്ലാം അസംബന്ധമാണെന്നും പ്രസംഗത്തിൽ മുഖ്യമന്ത്രി വിമർശിച്ചു.
കൈറ്റ് വിക്ടേഴ്സ് ലൈവായി സംപ്രേഷണംചെയ്ത പരിപാടിക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ല. കിഫ്ബിയാണ് മാധ്യമങ്ങൾക്ക് ലൈവ് നൽകാൻ സംവിധാനമൊരുക്കിയത്.
സംസ്ഥാനത്തെ 34 സ്കൂളുകളുടെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നടത്തുന്നതിനിടെയാണ് സ്വർണക്കടത്തും ലൈഫ് മിഷൻ ആരോപണവും ഉൾപ്പെടെയുള്ള ചാനൽ വാർത്തയുടെ ശബ്ദം കയറിവന്നത്. ഒന്നര മിനിറ്റോളം ഇത് ചടങ്ങിൽ പങ്കെടുത്തവരൊക്കെ കേട്ടു. ചാനലുകൾക്കു നൽകിയ വിഡിയോ കോൺഫറൻസ് ലിങ്കിലേക്കു വാർത്തയുടെ ഓഡിയോ ഔട്ട്പുട്ട് കയറി വരികയായിരുന്നു. തുടർന്ന് സാങ്കേതികത്തകരാർ പരിഹരിച്ച ശേഷമാണ് പരിപാടി പുനരാരംഭിച്ചത്.
കൈറ്റ് വിക്ടേഴ്സ് ലൈവായി സംപ്രേഷണംചെയ്ത പരിപാടിക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ല. കിഫ്ബിയാണ് മാധ്യമങ്ങൾക്ക് ലൈവ് നൽകാൻ സംവിധാനമൊരുക്കിയത്.