• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kochi Model's Death| മോഡലുകളുടെ അപകട മരണം; കാർ ഓടിച്ച അബ്ദുൽ റഹ്മാൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ചു

Kochi Model's Death| മോഡലുകളുടെ അപകട മരണം; കാർ ഓടിച്ച അബ്ദുൽ റഹ്മാൻ ഒന്നാം പ്രതി; കുറ്റപത്രം സമർപ്പിച്ചു

സൈജു തങ്കച്ചൻ, റോയ് വയലാറ്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്.

  • Share this:
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്നുപേർ കൊല്ലപ്പെട്ട (Kochi Model's Death)വാഹനാപകടത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.  കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനാണ് ഒന്നാം പ്രതി. കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ, നമ്പർ 18 ഹോട്ടൽ (No. 18 Hotel)ഉടമ റോയ് വയലാറ്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. നമ്പർ 18  ഹോട്ടലിലെ 5 ജീവനക്കാർ  അടക്കം ആകെ 8 പ്രതികളാണ് കേസിൽ ഉള്ളത്.

സി സി ടി വി ദൃശ്യങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്നെന്നതാണ് ജീവനക്കാരുടെ പേരിലുള്ള കുറ്റം. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

അപകട മരണത്തിന് കാരണം സൈജു തങ്കച്ചൻ ഇവരെ കാറിൽ പിന്തുടർന്നതിനാലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നത്. നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടും സൈജുവും ദുരുദ്ദേശത്തോടെ മോഡലുകളോട് ഹോട്ടലിൽ തങ്ങാൻ ആവശ്യപ്പെട്ടതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. അപകടത്തിലേക്ക് നയിച്ചത് റോയിയുടെയും  സൈജുവിന്റെയും ഇടപെടലാണ്.
Also Read-മോഡലുകളെ അപകടത്തിലേക്ക് നയിച്ചത് റോയിയും സൈജുവുമെന്ന് കുറ്റപത്രം; റോയ് കാറിൽ പിന്തുടർന്നു

ഹോട്ടലിൽ എത്തിയ അൻസി കബീറിനോടും അഞ്ജനയോടും രാത്രി അവിടെ താമസിക്കാൻ  ഇവർ ആവശ്യപ്പെട്ടു. മദ്യവും വാഗ്ദാനം ചെയ്തു. ദുരുദ്ദേശത്തോടെയാണ് ഇങ്ങനെ ചെയ്തത്. ഹോട്ടലിൽ താമസിക്കാനുള്ള ക്ഷണം മോഡലുകൾ നിരസിച്ചു. ഹോട്ടൽ വിട്ടിറങ്ങിയ ഇവരെ സൈജു മറ്റൊരു വാഹനത്തിൽ പിന്തുടർന്നു. സൈജുവിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് അബ്ദുറഹ്മാൻ കാർ വേഗത്തിൽ ഓടിച്ചത്.
Also Read-നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിന് രക്തസമ്മർദ്ദം; നേരിട്ട് വിലയിരുത്താൻ മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തി

ഇങ്ങനെയാണ് അപകടത്തിലേക്ക് എത്തിയത്. കാറോടിച്ചിരുന്ന അബ്ദുറഹ്മാൻ അമിതമായി മദ്യപിച്ചിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നമ്പർ 18 ഹോട്ടലിലെ 5 ജീവനക്കാരെയും പ്രതി ചേർത്തിട്ടുണ്ട്.  തെളിവ് നശിപ്പിച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഹോട്ടലിലെ  സി സി ടി വി  ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പോലീസ് അന്വേഷിച്ചെങ്കിലും കിട്ടിയില്ല  പിന്നീട് ഉപേക്ഷിച്ചതായി മൊഴിനൽകി. ഇത് റോയിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് മൊഴി. കായലിൽ ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഹാർഡ് ഡിസ്ക് ലഭിച്ചില്ല.

കഴിഞ്ഞ വർഷം നവംബർ ഒന്നിനായിരുന്നു മോഡലുകൾ സഞ്ചരിച്ച കാർ ചക്കരപ്പറമ്പിലെ ബൈപാസിൽ വെച്ച് അപകടത്തിൽപ്പെട്ടത്. നമ്പർ 18 ഹോട്ടലിലെ നിശാ പാർട്ടി കഴിഞ്ഞ് തൃശ്ശൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വാഹനത്തെ മറ്റൊരു ഓഡി കാർ പിന്തുടർന്ന ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണം റോയ് വയലാട്ടിലേക്കും സൈജുവിലേക്കും എത്തിയത്.
Published by:Naseeba TC
First published: