• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിയ ഇരട്ടക്കൊലപാതകം: രാഷ്ട്രീയക്കാരുൾപ്പെട്ട കൃത്യത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് കുറ്റപത്രം

പെരിയ ഇരട്ടക്കൊലപാതകം: രാഷ്ട്രീയക്കാരുൾപ്പെട്ട കൃത്യത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് കുറ്റപത്രം

കേസിൽ മുഖ്യ പ്രതി ഉൾപ്പെടെ അറസ്റ്റിലായിട്ട് 90 ദിവസം പൂർത്തിയാകുമ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും

  • News18
  • Last Updated :
  • Share this:
    കൊച്ചി: കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച്  കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ കൊലപാതകമല്ല വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുറ്റപത്രം. പീതാംബരനും , സജി സി ജോർജുമാണ് മുഖ്യപ്രതികൾ. ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ആയിരത്തോളം പേജുകൾ ഉള്ള കുറ്റപത്രം സമർപ്പിച്ചത്.

    സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അറസ്റ്റിലായവരിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും, പ്രതികൾക്ക് സഹായം ചെയ്തവരും ഉൾപ്പെടും.

    Also Read-Lok Sabha Election 2019 News18-IPSOS Exit Poll: എന്‍.ഡി.എ 336 സീറ്റ് നേടും; യുപിഎ 82

    229 സാക്ഷികൾ ഉള്ള കേസിൽ 105 തൊണ്ടിമുതലുകളും 50 ഓളം രേഖകളും 12 വാഹനങ്ങളും തെളിവുകളായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.കേസിൽ 11 പ്രതികൾ ജയിലിലാണ് . മൂന്ന് പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട് .മുഖ്യപ്രതി പീതാംബരൻ ഉൾപ്പെടെ അറസ്റ്റിലായിട്ട് നാളേക്ക് തൊണ്ണൂറു ദിവസം പൂർത്തിയാകും.

    ഇക്കഴിഞ്ഞ ഫെബ്രുവരി 17 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. കേസിൽ മുഖ്യ പ്രതി ഉൾപ്പെടെ അറസ്റ്റിലായിട്ട് 90 ദിവസം പൂർത്തിയാകുമ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.

    First published: