കന്യാസ്ത്രീ പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനദിനമായി ആചരിക്കാന്‍ ജലന്ധര്‍ രൂപത

കേസില്‍ സത്യം പുറത്ത് വരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികള്‍ക്കും വൈദികര്‍ക്കുമയച്ച സന്ദേശത്തില്‍ രൂപത ആവശ്യപ്പെട്ടു

news18india
Updated: April 7, 2019, 1:24 PM IST
കന്യാസ്ത്രീ പീഡനക്കേസ്: കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനദിനമായി ആചരിക്കാന്‍ ജലന്ധര്‍ രൂപത
ഫ്രാങ്കോ മുളയ്ക്കൽ
  • Share this:
കൊച്ചി: ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനദിനമായി ആചരിക്കാന്‍ ജലന്ധര്‍ രൂപത. കേസില്‍ സത്യം പുറത്ത് വരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും വിശ്വാസികള്‍ക്കും വൈദികര്‍ക്കുമയച്ച സന്ദേശത്തില്‍ രൂപത ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ ആഗ്നെലോ ഗ്രേഷ്യസാണ് ഇത് സംബന്ധിച്ച സന്ദേശം നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസത്തിന് ശേഷമാണ് ഡിജിപി കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നുവെന്ന് ആരോപിച്ച് കന്യാസ്ത്രീകള്‍ സമരം ആരംഭിക്കാനിരിക്കെയാണ് ഡിജിപി കുറ്റപത്രം സമർപ്പിക്കാൻ അനുമതി നൽകിയത്.

Also read: സുരേഷ് ഗോപിക്കെതിരായ കലക്ടറുടെ നടപടി ശരി; ചട്ടലംഘനം ഉണ്ടായി: ടിക്കാറാം മീണ

എന്നാല്‍ കേസില്‍ സത്യം പുറത്ത് വരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് മാത്രമാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ഫ്രാങ്കോ മുളക്കലിന്‍റെ വിശ്വസ്തനായ ഫാദര്‍ ആന്‍റണി മാടശ്ശേരിയെ കള്ളപ്പണകേസുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരുന്നു. 9 കോടി ആറുപ്പത്തിയാറ് ലക്ഷം രൂപയാണ് അന്ന് പോലീസ് പിടിച്ചെടുത്തത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായപ്പോള്‍ ഫാദര്‍ ആന്‍റണി മാടശ്ശേരി അടക്കമുള്ളവരാണ് പിന്തുണ പ്രഖ്യാപിച്ച് ഒപ്പം നിന്നത്.
First published: April 7, 2019, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading