കൊച്ചി: കിഴക്കമ്പലത്ത് (Kizhakkambalam) കിറ്റക്സ് ജീവനക്കാര്‍ പോലീസിനെ (Kerala Police) ആക്രമിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളായ 175 പേര്‍ക്കെതിരെ 524 പേജുള്ള കുറ്റപത്രമാണ് കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികളെല്ലാവരും ഇതര സംസ്ഥാനക്കാരാണ്. സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കല്‍, മാരകായുധങ്ങള്‍ കൈവശം വെയ്ക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അക്രമം നടന്ന് രണ്ട് മാസം തികയുന്നതിനു മുന്‍പാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് . കിറ്റക്സിലെ ജീവനക്കാരും ജാര്‍ഖണ്ഡ്, അസം, യുപി, നാഗാലാന്റ് സ്വദേശികളുമായ 175 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 524 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. നിയമ വിരുദ്ധമായി സംഘം ചേര്‍ന്ന് കലാപം സൃഷ്ടിക്കല്‍, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, എന്നീ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ക്രിസ്തുമസ് രാത്രിയിലാണ് കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാനക്കാരായ ജീവനക്കാര്‍ പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം തീവെച്ച് നശിപ്പിക്കുകയും ചെയ്തത്. ഇവര്‍ താമസിച്ചിരുന്ന ക്യാമ്പില്‍ സംഘര്‍ഷമുണ്ടാവുകയും വിവരമറിഞ്ഞെത്തിയ പൊലീസിനുനേരെ അക്രമം വ്യാപിപ്പിക്കുകയായിരുന്നു. അക്രമികള്‍ ഒരു പൊലീസ് ജിപ്പ് കത്തിക്കുകയും മറ്റ് രണ്ട് വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.
കുന്നത്തുനാട് സി ഐ ഷാജന് ഉള്‍പ്പടെ അഞ്ച് പൊലീസുകാര്‍ക്കാണ് അന്ന് അക്രമത്തില്‍ പരുക്കേറ്റത്. എന്നാല്‍ അക്രമം നടത്തിയ കിറ്റക്സ് ജീവനക്കാരെ വെള്ളപൂശാനായിരുന്നു ആദ്യ ഘട്ടം മുതല്‍ മാനേജ്മെന്റ് ശ്രമിച്ചിരുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ലഹരി ഉപയോഗിച്ച നാല്‍പ്പതോളം പേര് മാത്രമാണ് പോലീസിനെ ആക്രമിച്ചതെന്നും പോലീസ്ജീപ്പിന്റെ ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച് സിമ്പിളായാണ് തീയിട്ടതെന്നുമുള്ള സാബു ജേക്കബിന്റെ വിശദീകരണം വലിയ വിവാദമായിരുന്നു.ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എ. എസ്. പി അനുജ് പലിവാല്‍ നയിച്ച 19 അംഗ പ്രത്യേക സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
Also Read-
Niyamasabha| ക്രമസമാധാന പ്രശ്നം: ‘ഒറ്റപ്പെട്ട സംഭവങ്ങള്‍’ പതിവായെന്ന് സതീശൻ; താങ്കൾ പോയി നോക്കിയോ എന്ന് മുഖ്യമന്ത്രി
ലഹരി ഉപയോഗിച്ച നാല്‍പ്പതോളം പേര് മാത്രമാണ് പോലീസിനെ ആക്രമിച്ചതെന്നും പോലീസ് ജീപ്പിന്റെ ബോണറ്റ് തുറന്ന് ഡീസല്‍ പൈപ്പ് വലിച്ച് സിമ്പിളായാണ് തീയിട്ടതെന്നുമുള്ള സാബു ജേക്കബിന്റെ വിശദീകരണം വലിയ വിവാദമായിരുന്നു.ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ എ. എസ്. പി അനുജ് പലിവാല്‍ നയിച്ച 19 അംഗ പ്രത്യേക സംഘമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.