കന്യാസ്ത്രീയുടെ പീഡന പരാതി; ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും

അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിന് ഡിജിപി അംഗീകാരം നൽകി

news18india
Updated: April 6, 2019, 1:39 PM IST
കന്യാസ്ത്രീയുടെ പീഡന പരാതി; ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും
ഫ്രാങ്കോ മുളയ്ക്കൽ
  • Share this:
കൊച്ചി: ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് എതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിക്കും. അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിന് ഡിജിപി അംഗീകാരം നൽകി. പീഡന പരാതിയിൽ കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകൾ കോട്ടയം എസ്പിക്ക് പരാതി നൽകിയിരുന്നു.

ഡിജിപിയുടെ അനുമതി ലഭിക്കാത്തതാണ് കുറ്റപത്രം വൈകാൻ കാരണം എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിലപാട്. കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കുമെന്ന അന്വേഷണ സംഘത്തിന്റെ ഉറപ്പിനെ തുടർന്ന് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന സമര പ്രഖ്യാപന കൺവെൻഷൻ മാറ്റിവച്ചു. പകരം വിശദികരണ യോഗം സംഘടിപ്പിക്കും.

Also read: സരിതയ്ക്ക് മൽസരിക്കാനാവില്ല: രണ്ടു മണ്ഡലങ്ങളിലും പത്രിക തള്ളി

കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം അടുത്ത ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും കൊച്ചിയിൽ ചേർന്ന അടിയന്തര ആക്ഷൻ കൗൺസിൽ യോഗത്തിന് ശേഷം ഭാരവാഹികൾ വ്യക്തമാക്കി. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് DGP യുടെ അനുമതി ലഭിച്ചത്.
First published: April 6, 2019, 1:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading