• HOME
  • »
  • NEWS
  • »
  • kerala
  • »
  • Missing woman dead| ആലപ്പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Missing woman dead| ആലപ്പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ബുധനാഴ്ച രാവിലെ മുതല്‍ ജെസിയെ കാണാനില്ലെന്ന് കാണിച്ച് പുന്നപ്ര പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

ജെസി ജോസ്

ജെസി ജോസ്

  • Share this:
    ആലപ്പുഴ (Alappuzha) പുന്നപ്രയിൽ (Punnapra) കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസ് (50 ) ആണ് മരിച്ചത്. ബുധനാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ ആസ്പിൻവാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്

    ഇന്ന് രാവിലെ എട്ടരയോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ ജെസിയെ കാണാനില്ലെന്ന് കാണിച്ച് പുന്നപ്ര പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

    മരണം ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തില്‍ എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസിന് സംശയമുണ്ട്.

    കണ്ണൂരിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നു വീണുമരിച്ചു

    തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ ആലക്കോട് പാത്തൻപാറ മേലാരുംതട്ടിലെ തോട്ടപ്പള്ളിൽ ബിജു (44) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ തേങ്ങ പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സോജി. മക്കൾ : സജയ്, സ്നേഹ

    മെഡിക്കൽ കോളേജ് മുൻ ഫോറെൻസിക് വിഭാഗം മേധാവിയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ. രമ അന്തരിച്ചു

    തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ. രമ പി. (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യ ആണ്. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രമുഖ കേസുകളിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു. രണ്ട് പെണ്മക്കളുണ്ട്. സംസ്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.
    Published by:Rajesh V
    First published: