നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

  ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

  തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് വിദ്യാര്‍ത്ഥിനിയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകള്‍ ദേവികയെ (14) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയില്‍ ആണ് സംഭവം. ഇരിമ്പിളിയം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആയിരുന്നു ദേവിക.

  TRENDING:'വിക്ടേഴ്സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയത് ഇടത് സർക്കാർ'; ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദൻ[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്‌സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS] വിക്ടേഴ്സ് ചാനൽ നാട്ടാരറിഞ്ഞപ്പോൾ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു; പിതൃത്വം ആർക്ക്? [NEWS]

  തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. പൂര്‍ണ്ണമായും കത്തികരിഞ്ഞ നിലയിലായിരുന്നു. മണ്ണെണ്ണ ഒഴിച്ചാണ് തീപടര്‍ത്തിയിട്ടുള്ളത്. വൈകീട്ട് മുതല്‍ കുട്ടിയെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തീ കൊളുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പോലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.

  ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം, തിരൂര്‍ ഡി.വൈ. എസ്. പി. കെ.എ. സുരേഷ് ബാബു എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം കോവിഡ് പരിശോധനകള്‍ നടത്തിയതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കും. ദേവനന്ദ, ദീക്ഷിത്, ഏഴു മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്.

  First published:
  )}