• HOME
  • »
  • NEWS
  • »
  • kerala
  • »
  • CHATTAMBI SWAMIKAL IS THE BEACON OF LIGHT IN THE HISTORY OF KERALA RENAISSANCE SAYS CHIEF MINISTER PINARAYI VIJAYAN

'ചട്ടമ്പി സ്വാമികൾ കേരള നവോത്ഥാന ചരിത്രത്തിലെ പ്രകാശ ഗോപുരം': മുഖ്യമന്ത്രി പിണറായി വിജയൻ

കേരള നവോത്ഥനത്തിന്റെ ചരിത്രം ചട്ടമ്പിസ്വാമികളെ മാറ്റി നിർത്തിക്കൊണ്ട് എഴുതാൻ സാധ്യമല്ല. ജാതീയതയും അനാചാരങ്ങളും തൂത്തെറിഞ്ഞു മാനവികതയുടെ സംസ്ഥാപനം ലക്ഷ്യം വയ്ക്കുന്ന കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം എക്കാലവും അറിവിന്റെ വെളിച്ചവും സമരോത്സുകതയുടെ ഊർജ്ജവും പകരും.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: കേരള നവോത്ഥനത്തിന്റെ ചരിത്രം ചട്ടമ്പിസ്വാമികളെ മാറ്റി നിർത്തിക്കൊണ്ട് എഴുതാൻ സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയതയും അനാചാരങ്ങളും തൂത്തെറിഞ്ഞു മാനവികതയുടെ സംസ്ഥാപനം ലക്ഷ്യം വയ്ക്കുന്ന കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം എക്കാലവും അറിവിന്റെ വെളിച്ചവും സമരോത്സുകതയുടെ ഊർജ്ജവും പകരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

    കുറിപ്പിന്റെ പൂർണരൂപം

    കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു പ്രകാശഗോപുരമാണ് ചട്ടമ്പിസ്വാമികൾ. ജാതീയതയുടെ കൊടിയ അനാചാരങ്ങളെ, അതിൽ നിന്നും മുതലെടുത്ത് അപ്രമാദിത്വം അനുഭവിച്ചിരുന്ന ബ്രാഹ്മണ്യത്തെ ആശയം കൊണ്ടും പ്രവൃത്തി കൊണ്ടും അദ്ദേഹം എതിരിട്ടു. മതസംഹിതകളിൽ അന്തർലീനമായ വിമോചനത്തിന്റെ സമത്വത്തിന്റെയും പ്രകാശം ചൊരിയുന്ന, എന്നാൽ ചൂഷകരാൽ മറച്ച് പിടിക്കപ്പെട്ട സത്തകൾ ചട്ടമ്പിസ്വാമികൾ തന്റെ പോരാട്ടത്തിനുള്ള ആയുധങ്ങളാക്കി.

    Also Read- ഇന്ന് അയ്യങ്കാളി ജയന്തി: ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹിക പരിഷ്കർത്താവ്; ഐതിഹാസിക പ്രക്ഷോഭങ്ങളുടെ നായകൻ

    ആ അറിവുകൾ ജനങ്ങളിലേക്ക് പകർന്നുകൊണ്ട് അവരുടെ വിശ്വാസങ്ങളിൽ നീതിയുടെയും തുല്യതയുടെയും ബോധ്യമുറപ്പിക്കാൻ ചട്ടമ്പിസ്വാമികൾക്ക് സാധിച്ചു. അത്തരത്തിൽ മനുഷ്യരുടെ മതബോധത്തെ നവീകരിക്കാനും അതിനകത്ത് തന്നെ പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ശാസ്ത്രശാഖകളിലും വേദാന്തത്തിലും സംഗീതത്തിലും സാഹിത്യത്തിലും പ്രാചീന ചരിത്രത്തിലും അഗാധമായ ജ്ഞാനം ചട്ടമ്പിസ്വാമികൾക്കുണ്ടായിരുന്നു. അതെല്ലാം അദ്ദേഹത്തിന്റെ സാമൂഹ്യപ്രവർത്തനങ്ങൾക്ക് അസാധാരണമായ മൂർച്ച നൽകി.

    Also Read- Tokyo Paralympics Bhavina Patel| പാരാലിംപിക്സിൽ ചരിത്രം; ടേബിൾ ടെന്നീസിൽ ഭാവിന പട്ടേൽ ഫൈനലിൽ ; ഇനി സ്വർണപോരാട്ടം

    കേരള നവോത്ഥനത്തിന്റെ ചരിത്രം ചട്ടമ്പിസ്വാമികളെ മാറ്റി നിർത്തിക്കൊണ്ട് എഴുതാൻ സാധ്യമല്ല. ജാതീയതയും അനാചാരങ്ങളും തൂത്തെറിഞ്ഞു മാനവികതയുടെ സംസ്ഥാപനം ലക്ഷ്യം വയ്ക്കുന്ന കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം എക്കാലവും അറിവിന്റെ വെളിച്ചവും സമരോത്സുകതയുടെ ഊർജ്ജവും പകരും. ചട്ടമ്പിസ്വാമികളുടെ ജന്മനാളായ ഇന്ന് അദ്ദേഹത്തിന്റെ ജീവിതവും ആശയങ്ങളും ചരിത്രപരമായി ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ നമുക്ക് ഏറ്റെടുക്കാം. സമൂഹത്തിലാകെ ആ സന്ദേശങ്ങൾ നമുക്ക് എത്തിക്കാം. നവകേരളത്തിനായി കൈകൾ കോർക്കാം.

    Also Read- H B D Lasith Malinga: ക്രിക്കറ്റ് ലോകം ഭരിച്ച മെക്കാനിക്കിന്റെ മകൻ; 'യോർക്കർ രാജാവ്' ലസിത് മലിംഗക്ക് ഇന്ന് ജന്മ ദിനം
    Published by:Rajesh V
    First published:
    )}