• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചാവക്കാട് നൗഷാദ് കൊലപാതകം; മുഖ്യ പ്രതികളിലൊരാള്‍ പിടിയില്‍

എസ്ഡിപിഐ പ്രവര്‍ത്തകനായ ചാവക്കാട് നാലാങ്കല്ല് സ്വദേശി മുബിന്‍ ആണ് പിടിയിലായത്

news18
Updated: August 3, 2019, 10:11 PM IST
ചാവക്കാട് നൗഷാദ് കൊലപാതകം; മുഖ്യ പ്രതികളിലൊരാള്‍ പിടിയില്‍
chavakkad murder
  • News18
  • Last Updated: August 3, 2019, 10:11 PM IST IST
  • Share this:
തൃശൂര്‍: ചാവക്കാട് നൗഷാദ് കൊലപാതകത്തില്‍ മുഖ്യ പ്രതികളിലൊരാള്‍ പിടിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ ചാവക്കാട് നാലാങ്കല്ല് സ്വദേശി മുബിന്‍ ആണ് പിടിയിലായത്. എസ്ഡിപിഐ പ്രവര്‍ത്തകനായ നസീബിനെ ആക്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് മുബിന്‍ പൊലീസിന് മൊഴി നല്‍കി.

നൗഷാദിനെ വെട്ടി കൊല്ലുന്നതില്‍ നേരിട്ട് പങ്കെടുത്തയാളാണ് ചാവക്കാട് നാലാം കല്യകാരനായ മുബിനെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഗുരുവായുരുവെച്ചാണ് മുബിന്‍ പൊലീസിന്റെ വലയിലാകുന്നത്. എസ്ഡിപിഐക്കാരനായ നസീബിനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് നൗഷാദിന്റെ കൊലക്ക് കാരണമെന്നാണ് മുബിന്റെ മൊഴി.

Also Read: കുറ്റം തെളിഞ്ഞാല്‍ ശ്രീറാം വെങ്കിട്ടരാമന് ലഭിക്കുക രണ്ടു മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷകള്‍

നിരവധി കേസുകളില്‍ പ്രതിയായ മുബിന്‍ ചാവക്കാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. കൊലപാതകം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഒരു പ്രതിയെ പൊലീസ് പിടികൂടുന്നത്. മറ്റ് പ്രതികളെ ഉടന്‍ പിടിക്കാനാകുമെന്നാണ് പോലീസ് പറയുന്നത്. കുന്ദംകുളം ഡിവൈഎസ്പി, കുന്ദംകുളം സിഐ, ചാവക്കാട് സിഐ എന്നിവരുള്‍പ്പെട്ട സംഘമാണ് മുബിനെ പിടികൂടിയത്

First published: August 3, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...