തിരുവനന്തപുരം: ഒരു സി പി എം ബ്രാഞ്ച് ഓഫീസിലെ ചെഗുവേരയുടെ ചുമർ ചിത്രം മായ്ച്ച് അവിടെ താമര വിരിഞ്ഞിരിക്കുകയാണ്. എന്നാൽ, ഇത് വസ്തുതാവിരുദ്ധം ആണെന്നാണ് സി പി എം വാദിക്കുന്നത്. പക്ഷേ, ബി ജെ പി നേതാക്കളുടെ പ്രൊഫൈലുകളിൽ ഇതിന്റെ വീഡിയോകൾ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.
കോവളം നിയോജകമണ്ഡലത്തിലെ സി പി ഐ എം തോട്ടം ബ്രാഞ്ച് ഓഫീസ് ആണ് ബി ജെ പി ഏറ്റെടുത്തത്. തോട്ടം ബ്രാഞ്ചിലെ 13 പാർട്ടി അംഗങ്ങളും ബി ജെ പിയിൽ എത്തി. ബി ജെ പി തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി വി രാജേഷ് ഇതിന്റെ വീഡിയോ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞദിവസം കോവളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വിഴിഞ്ഞം പ്രദേശത്തെ നെല്ലിക്കുന്ന്, പനവിള ബ്രാഞ്ചിലെ നേതാക്കളും പ്രവർത്തകരും ബി ജെ പിയിൽ ചേർന്നിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി പ്രദേശത്തെ സി ഐ ടി യു പ്രവർത്തകരായ 20 പേരും ബി ജെ പി അംഗത്വം എടുത്തവരിൽ ഉൾപ്പെടും.
വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റ് മുക്കോല പ്രഭാകരൻ അടക്കം 86 സി പി എം പ്രവർത്തകരാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്ന് ബി ജെ പി അംഗത്വം സ്വീകരിച്ചത്. സി പി എം സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് മുക്കോല പ്രഭാകരൻ പറഞ്ഞിരുന്നു. സി പി എം പനവിള ബ്രാഞ്ച് സെക്രട്ടറി എസ് ശ്രീമുരുകൻ, നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന നെല്ലിക്കുന്ന് ശ്രീധരൻ, തോട്ടം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന വയൽക്കര മധു, ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ജി ശ്രീകുമാർ എന്നിവരും കഴിഞ്ഞ ദിവസം ബി ജെ പിയിൽ അംഗത്വം എടുത്തവരിൽ ഉൾപ്പെടുന്നു.
കോഴിക്കോട് തീ പൊള്ളലേറ്റ രണ്ടാമത്തെ കുട്ടിയും മരിച്ചു; കുടുംബത്തിലെ നാലുപേരും മരണത്തിന് കീഴടങ്ങി
തൈക്കാട് ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കാൻ ആയിരുന്നു കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്ത് എത്തിയത്. അതേസമയം, സി പി എമ്മിന്റെ ബ്രാഞ്ച് ഓഫീസ് പിടിച്ചെടുത്തുവെന്ന ബി ജെ പി പ്രചരണം വസ്തുതാവിരുദ്ധം ആണെന്ന് ആയിരുന്നു കഴിഞ്ഞദിവസം സി പി എം കോവളം ഏരിയ കമ്മിറ്റി പറഞ്ഞത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഏരിയ കമ്മിറ്റി അംഗത്തെയും ബ്രാഞ്ച് സെക്രട്ടറിയെയും 16 പാർട്ടി അംഗങ്ങളെയും പാർട്ടി പുറത്താക്കിയിരുന്നു.
അതേസമയം, സി പി എമ്മിന് ഈ പ്രദേശത്ത് ഔദ്യോഗികമായി ഒരു ബ്രാഞ്ച് ഓഫീസും ഇല്ലെന്നാണ് സി പി എമ്മുമായി ബന്ധപ്പെട്ടവർ പറയുന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കിയ ഒരാളുടെ വസ്തുവിലുള്ള അനധികൃതമായ കെട്ടിടത്തിൽ ബി ജെ പിയുടെ കൊടി കൊണ്ടു വച്ചിട്ട് സി പി എമ്മിന്റെ ഓഫീസ് പിടിച്ചെടുത്തു എന്ന വ്യാജ പ്രചാരണമാണ് നടത്തുന്നതെന്നും ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Bjp leader vv rajesh, Cpm