സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്സൈസിന്റെ മുന്നറിയിപ്പ്. സ്പിരിറ്റ് വിലയിലുണ്ടായ വർധനവാണ് ക്ഷാമത്തിനു കാരണം. മുൻ അബ്കാരി കേസുകളിലെ പ്രതികളെ നിരീക്ഷിക്കാനും വ്യാജവാറ്റ് നേരത്തെ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കാനും എക്സൈസ് കമ്മിഷണർ നിർദേശം നൽകി.
കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് പലയിടത്തും ബാറുകളിലും ബവ്റിജസ് ഔട്ട്ലറ്റുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്. വിലകൂടിയ ബ്രാൻഡുകൾ മാത്രമാണ് പലയിടത്തും ഉള്ളത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം ഇല്ല. ഒരു മാസം മുന്‍പ് വരെ ഒരു ലീറ്റർ സ്‌പിരിറ്റ് കേരളത്തിലെത്തുമ്പോഴുള്ള വില ലിറ്ററിനു 53 രൂപവരെയായിരുന്നു. ഇപ്പോഴത് 70 രൂപയ്ക്കു മുകളിലായി. ഒരു കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാൻ ഉൽപ്പാദകർക്ക് 60 രൂപ കൂടുതൽ വേണ്ടി വരും. കേരള സർക്കാര്‍ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ഉൽപ്പാദിപ്പിക്കുന്ന ജവാൻ റമ്മിനായി 57 രൂപയ്ക്കാണ് ഒരു ലീറ്റർ സ്പിരിറ്റ് വാങ്ങിയിരുന്നത്. ഇപ്പോഴത് ലീറ്ററിന് 75 രൂപയായി. കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്ന ഇതര സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.
മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിൽ സ്പിരിറ്റെത്തുന്നത്. അവിടെയുള്ള കമ്പനികൾ വില കൂട്ടിയതാണ് തിരിച്ചടിയായത്. തീരെ വിലകുറഞ്ഞ മദ്യത്തിനു മാത്രമാണ് ക്ഷാമം ഉള്ളതെന്നും മറ്റുള്ള മദ്യത്തിനു ക്ഷാമമില്ലെന്നുമാണ് ബെവ്കോയുടെ വിശദീകരണം. അതേസമയം വിലകൂട്ടണം എന്നാവശ്യപ്പെട്ട് വിലകുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി
മോട്ടോര്‍സൈക്കിളില്‍ സഞ്ചരിച്ച യുവാവിനേയും സുഹൃത്തിനേയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി. ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ മണ്ണാശ്ശേരി പടിഞ്ഞാറ്റതില്‍ രാജൂ മകന്‍ യദുകൃഷ്ണന്‍ (23), സഹോദരന്‍ ഹരികൃഷ്ണന്‍ (26), ശക്തികുളങ്ങര മീനത്ത് ചേരിയില്‍ കാവനാട് പറയോട്ടില്‍ പടിഞ്ഞാറ്റതില്‍ രാജൂ മകന്‍ രാജീവ് (27), മീനത്ത് ചേരിയില്‍ മണ്ണത്താഴത്ത് വീട്ടില്‍ രാജേന്ദ്രന്‍ മകന്‍ രാജീവ് (28) എന്നിവരാണ് പോലീസ് പിടിയിലായത്. ശക്തികുളങ്ങര കാട്ടയ്യത്ത് മുക്കിലൂടെ ബൈക്കില്‍ യാത്ര ചെയ്ത് വന്ന പ്രജിത്തിനേയും സുഹൃത്ത് സോമുവിനേയുമാണ് ഇവര്‍ ആക്രമിച്ചത്. ബൈക്ക് തടഞ്ഞ് നിര്‍ത്തി സോമുവിനെ പിടിച്ചിറക്കി ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച പ്രിജിത്തിനെ കോണ്‍ക്രീറ്റ് കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അടിയില്‍ ഇയാളുടെ തലയ്ക്ക് പൊട്ടലും ഇടതു കൈയുടെ അസ്ഥി പൊട്ടിയിട്ടുമുണ്ട്. പരിക്കേറ്റ് ഇയാളേയും സുഹൃത്തിനേയും കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read- Arrest | വിദേശ വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പി; കൊച്ചി ബാറിലെ മാനേജരെ അറസ്റ്റ് ചെയ്തു
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശക്തികുളങ്ങര ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും തമ്മിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പ്രതികളെ ശക്തികുളങ്ങര ഹാര്‍ബറിന്‍റെ പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിജൂ.യൂ വിന്‍റെ നേതൃത്വത്തില്‍ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ആശ.ഐ.വി, പ്രകാശ്, എ.എസ്സ്.ഐ മാരായ അനില്‍കുമാര്‍, ക്രിസ്റ്റി, സി.പി.ഒ നൗഫല്‍ ഹോംഗാര്‍ഡ് ഗുഹാനന്ദന്‍ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bars in Kerala, Kerala Excise, Liquor sale