News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 5, 2021, 10:26 PM IST
മാണി സി കാപ്പൻ
കൊച്ചി: എൻ.സി.പി നേതാവും പാലാ എം.എല്‍.എയുമായ
മാണി സി കാപ്പനെതിരെ വഞ്ചന കുറ്റത്തിന് കോടതി കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തിൽ ഓഹരി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് പരാതിക്കാരൻ.
വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുക്കുന്നത്. മാണി സി കാപ്പനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്ന് കോടതി അറിയിച്ചു.
Also Read
‘ചെത്തുകാരന്റെ മകനായതിൽ അഭിമാനം; സുധാകരനെ ബ്രണ്ണൻ കോളജ് കാലം മുതൽ അറിയാം': മുഖ്യമന്ത്രി
1996-ല്‍ പോള്‍ എന്ന സുഹ്യത്ത് വഴിയാണ് മാണി സി കാപ്പനെ പരിചയപ്പെട്ടതെന്ന് ദിനേശ് പരാതിയിൽ പറയുന്നു. 2012ലാണ് മൂന്നേകാല്‍ കോടി രൂപ നല്‍കിയത്. വിമാനത്താവളത്തിന്റെ ഓഹരി കിട്ടാതായപ്പോള്‍ പണം നിരികെ ചോദിച്ചു. 25 ലക്ഷം രൂപ പണമായി തിരികെ നല്കി. ബാക്കിയുള്ള മൂന്ന് കോടി രൂപയ്ക്ക് ചെക്കാണ് നല്‍കിയത്. 4 ചെക്കുകള്‍ ഉണ്ടായിരുന്നു. അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ അവ മടങ്ങിയയെന്നും ദിനേശ് പറഞ്ഞു. പിന്നീട് കുമരകത്ത് സ്ഥലം നല്‍കാമെന്ന് കാപ്പന് പറഞ്ഞു. എന്നാല്‍ വാക്ക് പാലിച്ചില്ലെന്നും ദിനേശന്റെ പരാതിയിലുണ്ട്. മാണി സി കാപ്പന് ഉറപ്പ് നല്കിയ ഭൂമി ഏറ്റെടുക്കാന്‍ എത്തിയപ്പോള്‍ അത് പണയം വെച്ച് 75 ലക്ഷം രൂപ വായ്പ എടുത്തിരുന്നതായും ദിനേശന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പണം തട്ടിയെന്ന ആരോപണം
മാണി സി കാപ്പന് നിഷേധിച്ചു. എല്ലാ തെരെഞ്ഞെടുപ്പ് കാലത്തും തനിയ്ക്കെതിരെ പരാതിയുമായി വരുന്ന ആളാണ് ദിനേശ്. പാലാ ഉപതെരെഞ്ഞെടുപ്പിന്റെ സമയത്തും കേസുമായി വന്നിരുന്നെന്നും മാണി സി കാപ്പന് പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും കാപ്പന് വ്യക്തമാക്കി.
Published by:
Aneesh Anirudhan
First published:
February 5, 2021, 10:26 PM IST