നങ്കൂരം പൊട്ടി കടലിൽ അലഞ്ഞൊരു ഡ്രഡ്ജർ; ചങ്കുപൊട്ടി ചെല്ലാനം

കരിങ്കൽ ക്ഷാമം കണക്കിലെടുത്താണ് പകരം ആധുനിക രീതിയിലുള്ള ജിയോ ട്യൂബ് കടൽഭിത്തി നിർമിക്കാൻ തീരുമാനം എടുത്തത്

News18 Malayalam | news18-malayalam
Updated: June 14, 2020, 11:06 PM IST
നങ്കൂരം പൊട്ടി കടലിൽ അലഞ്ഞൊരു ഡ്രഡ്ജർ; ചങ്കുപൊട്ടി ചെല്ലാനം
dredger chellanam
  • Share this:
കൊച്ചി: ചെല്ലാനത്തെ ജിയോട്യൂബ് ഉപയോഗിച്ചുളള കടല്‍ ഭിത്തി നിര്‍മാണം വീണ്ടും അനിശ്ചിതത്വത്തില്‍. കടല്‍ഭിത്തി നിര്‍മിക്കാനെത്തിച്ച ഡ്രഡ്ജറിന് ഇന്നലെയുണ്ടായ കടല്‍ക്ഷോഭത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെയാണ് നിര്‍മാണം വീണ്ടും അനിശ്ചിതത്വത്തിലായത്.

പാതിവഴിയില്‍ നിന്ന് പോയ ജിയോട്യൂബ് കടല്‍ഭിത്തി നിര്‍മാണം പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന്  പുനരാരംഭിക്കാനിരുന്നതായിരുന്നു. ഇതിനായി ഡ്രഡ്ജറും എത്തിച്ച് നങ്കൂരമിട്ട് നിര്‍ത്തി. എന്നാല്‍ ഇന്നലെയുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ 150 മീറ്റര്‍ അകലെ നങ്കൂരമിട്ട് നിര്‍ത്തിയ ഡ്രഡ്ജര്‍ ചങ്ങല പൊട്ടി തീരത്തെത്തി. കടൽ ക്ഷോഭത്തില്‍ ഡ്രഡ്ജറിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ഇതോടെയാണ് നിർ‌മാണ പ്രവൃത്തി വീണ്ടും അനിശ്ചിതത്വത്തിലാകുന്നത്.

കരിങ്കൽ ക്ഷാമം കണക്കിലെടുത്താണ് പകരം ആധുനിക രീതിയിലുള്ള ജിയോ ട്യൂബ് കടൽഭിത്തി നിർമിക്കാൻ തീരുമാനം എടുത്തത്. എന്നാൽ, നിർമാണം ഏറ്റെടുത്ത കരാറുകാരന് ജിയോ ട്യൂബ് നിറക്കാനുള്ള സാങ്കേതിക സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഇത് നിലച്ചു. തുടർന്ന് കരാറുകാരനെ മാറ്റിയെങ്കിലും കരാറുകാരന്‍ കോടതിയെ സമീപിച്ച് കരാർ കാലാവധി നീട്ടി വാങ്ങി. എന്നാൽ, തുടർന്നും ഉപകരണങ്ങളുടെ കുറവുമൂലം ജോലികൾ നടത്താൻ കഴിഞ്ഞില്ല. ഇതേതുടർന്നാണ് പുതിയ കരാർ നൽകിയത്.
TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]
എന്നാൽ, പുതിയ കരാറുകാരന് ലോക്ഡൗൺ വിനയായി മാറി. ലോക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തില്‍ കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വീണ്ടും സമരം ചെയ്തു. ഇതോടെയാണ് ഡ്രഡ്ജര്‍ എത്തിച്ച് പണി പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.  എന്നാൽ ഡ്രഡ്ജറിന് കടൽക്ഷോഭത്തിൽ നാശം സംഭവിച്ചതോടെ കടൽഭിത്തി നിർമാണ് അനിശ്ചിതത്വത്തിലായി.
Published by: Anuraj GR
First published: June 14, 2020, 11:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading