• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാലവർഷമെത്തി, ഉള്ളിൽ തീയുമായി ചെല്ലാനം നിവാസികൾ; കടലിനെ പേടിച്ച് ജീവിക്കുന്ന കുടുംബങ്ങൾ

കാലവർഷമെത്തി, ഉള്ളിൽ തീയുമായി ചെല്ലാനം നിവാസികൾ; കടലിനെ പേടിച്ച് ജീവിക്കുന്ന കുടുംബങ്ങൾ

തകർന്ന ഒരു കിലോമീറ്റർ ദൂരം നിറയ്ക്കാൻ കല്ല് കിട്ടാനില്ലത്രേ. പക്ഷെ തൊട്ടപ്പുറത്ത് ഹാർബർ നിർമ്മാണം മുടങ്ങാതെ നടക്കുന്നുമുണ്ട്.

Chellanam

Chellanam

  • Share this:
എറണാകുളം: കടലൊന്നു ക്ഷോഭിച്ചാൽ, മാനമൊന്നിരുണ്ടാൽ ചെല്ലാനാത്തുകാരുടെ ഉള്ളിൽ തീയാണ്. ഏതു നിമിഷവും കയറി വന്നേക്കാവുന്ന  കടലിനെ പേടിച്ച്  തകർന്ന കടൽ ഭിത്തിക്കിപ്പുറം  നിരവധി കുടുംബങ്ങളുണ്ട്.

ഭിത്തി പുനർനിർമ്മിക്കണമെന്നും തിരകളുടെ തീവ്രത കുറയ്ക്കാൻ പുലിമുട്ട് കെട്ടണമെന്നും അധികാരികളോടും  ജനപ്രതിനിധികളോടും പറഞ്ഞു മടുത്തിരിക്കുന്നു. തകർന്ന ഒരു കിലോമീറ്റർ ദൂരം നിറയ്ക്കാൻ കല്ല് കിട്ടാനില്ലത്രേ. പക്ഷെ തൊട്ടപ്പുറത്ത് ഹാർബർ നിർമ്മാണം മുടങ്ങാതെ നടക്കുന്നുമുണ്ട്.

രൂക്ഷമായ കടലാക്രമണം നേരിടുന്ന എറണാകുളം ജില്ലയിലെ ചെല്ലാനത്ത്‌ കടൽ ഭിത്തി നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ  ആവശ്യം കാലങ്ങളായി അവഗണിക്കപ്പെടുകയാണ്. കരിങ്കൽ ഭിത്തിക്ക് ബദലായുള്ള ജിയോ ട്യൂബ്  അശാസ്ത്രീയമാണെന്നും നാട്ടുകാർ പറയുന്നു.
TRENDING:George Floyd Murder | വംശവെറിക്കെതിരെയുള്ള നൂറ്റാണ്ടിലെ ചെറുത്തു നിൽപ്പ്[PHOTOS]ഉത്ര കൊലക്കേസ്: സൂരജിന്റെ പിതാവിന് പിന്നാലെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും [PHOTOS]ഓൺലൈൻ ക്‌ളാസ് എടുക്കുന്ന ടീച്ചറെ 'ബ്ലൂ ടീച്ചറാക്കി' ഫെയ്‌ക് അക്കൗണ്ടുകൾ; ഇതോ സമ്പൂർണ്ണ സാക്ഷരത എന്ന് സോഷ്യൽ മീഡിയ [PHOTOS]
കരിങ്കല്ല് കിട്ടാത്തതിനാലാണ് ഭിത്തി കെട്ടാത്തതെന്നാണ് അധികൃതർ പറയുന്നത്. എത്രയോ കാലമായി ഇത് തന്നെയാണ് കാരണം. പ്രശ്നം ശാശ്വതമായി പരിഹരിക്കണമെങ്കിൽ കരിങ്കൽ ഭിത്തിയും പുലിമുട്ടും വേണം.

രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന മേഖലകളിൽ ജിയോ ട്യൂബും അല്ലാത്തിടങ്ങളിൽ ജിയോ ബാഗുമാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. എന്നാൽ ഇത് ശാശ്വതമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ട്യൂബിനു പുറമെ ചിലയിടത്തു ജിയോ ബാഗും ഉപയോഗിക്കുന്നുണ്ട്.

ഇതെല്ലാം ശക്തമായ തിരകളെ തടയില്ലെന്നും മുൻകാല അനുഭവങ്ങൾ അതാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.  17 കിലോമീറ്റർ ദൂരമാണ് ചെല്ലാനത്തെ തീരമേഖല. വലിയൊരു ഭാഗം കല്ലുകെട്ടി സംരക്ഷിച്ചട്ടുമുണ്ട്. കല്ലുകൾ അടർന്ന ചെറിയൊരു മേഖല മാത്രം ഭിത്തി കെട്ടാനാണ് ഈ പെടാപാട്.

First published: