• HOME
  • »
  • NEWS
  • »
  • kerala
  • »
  • Monson Mavunkal| ചെമ്പോല വ്യാജം; മോന്‍സന്റെ കുന്തത്തിനും രണ്ട് നാണയങ്ങള്‍ക്കും പുരാവസ്തു മൂല്യമുണ്ടെന്ന് കണ്ടെത്തല്‍

Monson Mavunkal| ചെമ്പോല വ്യാജം; മോന്‍സന്റെ കുന്തത്തിനും രണ്ട് നാണയങ്ങള്‍ക്കും പുരാവസ്തു മൂല്യമുണ്ടെന്ന് കണ്ടെത്തല്‍

റിപ്പോർട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ക്രൈംബ്രാഞ്ചിന് കൈമാറി 

  • Share this:
കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ (Monson Mavunkal) കൈവശമുള്ള ചെമ്പോലയ്ക്ക് (Chembola) പുരാവസ്തു മൂല്യമില്ലെന്ന് സ്ഥിരീകരിച്ചു. ആര്‍ക്കിയോളജിയ്ക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ (ASI) പരിശോധനയിലാണ് ചെമ്പോല വ്യാജമെന്ന് കണ്ടെത്തിയത്. 2 നാണയങ്ങളും മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് എഎസ്‌ഐ കൈമാറി.

Also Read- കണ്ണൂരിൽ മഴുവുമായെത്തിയ യുവാവ് സൂപ്പര്‍മാര്‍ക്കറ്റ് അടിച്ചു തകര്‍ത്തു; രണ്ട് ചോക്ലേറ്റുമായി മടങ്ങി

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് തന്റെ കൈവശമുള്ള ചെമ്പോലയെന്നായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ അവകാശവാദം. എന്നാല്‍ ഇത് വ്യാജമാണെന്ന സംശയമുണ്ടായതിനെത്തുടര്‍ന്നാണ് ആര്‍ക്കിയോളജിയ്ക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിപ്പിച്ചത്. ഇതിനായി എ എസ് ഐ ഡയറക്ടര്‍ കമ്മിറ്റിയ്ക്ക് രൂപം നല്‍കിയത്. ഈ കമ്മിറ്റിയാണ് പരിശോധിച്ചത്. 10 വസ്തുക്കളാണ് സംഘം പരിശോധിച്ചത്.

Also Read- തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കടത്താൻ ശ്രമം; ബംഗാളി യുവതി പിടിയിൽ

തന്റെ കൈവശമുള്ള വെള്ളിനാണയങ്ങള്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ വെള്ളിക്കാശ് എന്നാണ് മോന്‍സന്‍ അവകാശപ്പെട്ടിരുന്നത്. ഈ വെള്ളി നാണയങ്ങള്‍ക്ക് പുരാവസ്തു മൂല്യം ഉണ്ട്. എന്നാല്‍ മോന്‍സന്‍ അവകാശപ്പെടുന്ന വെള്ളിനാണയങ്ങളല്ല. ഇതിന് എത്രത്തോളം കാലപ്പഴക്കമുണ്ടെന്ന് കൂടുതല്‍ പരിശോധന നടത്തും.

Also Read- ‘അന്ന് കൊലപാതകക്കുറ്റമേറ്റത് പൊലീസിന്റെ കൊടിയ പീഡനം സഹിക്കാനാകാതെ'; 14 കാരിയുടെ മരണത്തിൽ വയോധിക ദമ്പതികൾ

മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാണ് പുരോഗമിയ്ക്കുന്നത്. ക്രൈംബ്രാഞ്ചിനെതിരെ കഴിഞ്ഞ ദിവസം ഇ ഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും കൈമാറാന്‍ ക്രൈംബ്രാഞ്ച് തയ്യാറാവുന്നില്ലെന്നായിരുന്നു ഇ ഡിയുടെ പരാതി. എന്നാല്‍ മുഴുവന്‍ വിവരങ്ങളും കൈമാറാനാവില്ലെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിച്ചത്.

Also Read- Arrest| മുഖവും തുടയും തല്ലിത്തകർത്തു; സ്വത്തിന് വേണ്ടി സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തി; തിരുവനന്തപുരം നഗരസഭാ ജീവനക്കാരന്‍ അറസ്റ്റില്‍

മോന്‍സന്‍ മാവുങ്കലിനെതിരെ പോക്‌സോ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മോന്‍സന്‍ മാവുങ്കലിനെ മാത്രം പ്രതി ചേര്‍ത്താണ് കുറ്റപത്രം നല്‍കിയിരുന്നത്. മോന്‍സന്‍ മാവുങ്കല്‍ തന്റെ ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്.

Also Read- Murder| കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് തോളിലേറ്റി പൊലീസ് സ്റ്റേഷന് മുന്നിലിട്ടു; ഒരാള്‍ പിടിയില്‍
Published by:Rajesh V
First published: