ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാവലൻ( 72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ആലപ്പുഴ സ്വദേശിയായ ഗോപാലൻ മുൻ കെഎസ്ഇബി ജീവനക്കാരനാണ്. പത്തനംതിട്ടയിൽ വെച്ചായിരുന്നു അന്ത്യം.
ളാഹ ഗോപാലന്റെ നേതൃത്വത്തിലായിരുന്നു സാധുജന വിമോചന സംയുക്തവേദി ചെങ്ങറ ഭൂമസമരം ആരംഭിച്ചത്. കേരളത്തിലെ നിരവധി ഭൂ സമരങ്ങൾക്കും അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സമരം ആരഭിച്ചത്.
2007 ഓഗസ്റ്റ് 4-നാണ് സമരം ആരംഭിച്ചത്. എസ്റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനിൽ 143 ഹെക്ടറോളം ഭൂമിയാണ് സമരക്കാർ കയ്യേറി കുടിൽ കെട്ടിയത്. വലിയ തോതിലുള്ള ആക്രമങ്ങള്‍ക്കും ഉപരോധത്തിനും സമരക്കാർ ഇരയാവുകയും ചെയ്തിരുന്നു.
2009 ഒക്ടോബർ 5-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവുമായി സാധുജന വിമോചനമുന്നണി പ്രതിനിധികൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് അഞ്ച് വർഷം മുമ്പ് ളാഹ ഗോപാലൻ പിൻവാങ്ങിയിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.