നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഫാത്തിമ ലത്തീഫിന്‍റെ മരണം: സിബിഐ മൊഴിയെടുത്തു; ചെന്നൈ ഐഐടിയിൽ മത വിവേചനമെന്ന് ആവർത്തിച്ച് രക്ഷിതാക്കൾ

    ഫാത്തിമ ലത്തീഫിന്‍റെ മരണം: സിബിഐ മൊഴിയെടുത്തു; ചെന്നൈ ഐഐടിയിൽ മത വിവേചനമെന്ന് ആവർത്തിച്ച് രക്ഷിതാക്കൾ

    കഴിഞ്ഞ വർഷം നവംബറിലാണ് ഐഐടി വിദ്യാർഥിയായ ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

    ഫാത്തിമ ലത്തീഫ്

    ഫാത്തിമ ലത്തീഫ്

    • Share this:
      കൊല്ലം: മദ്രാസ് ഐഐറ്റിയിൽ ജീവനൊടുക്കിയ ഫാത്തിമ ലത്തീഫ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കൊല്ലത്തെത്തി വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുടെയും സഹോദരിമാരുടേയും മൊഴിരേഖപ്പെടുത്തി.സിബിഐ ചെന്നൈ യൂണിറ്റ് ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്ലത്ത് എത്തിയത്. അന്വേഷണം വൈകുന്നു എന്നാരോപിച്ച് ഫാത്തിമയുടെ പിതാവ് ലത്തീഫ് സിബിഐ ഡയറക്ടർക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകിയിരുന്നു.

      Also Read-കൊച്ചിയിൽ ഭരണം എൽഡിഎഫ് ഉറപ്പിച്ചു; ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ട് സിപിഐ

      രാവിലെ 10 മണിയോടെ വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം ഫാത്തിമയുടെ ഇരട്ട സഹോദരി ഐഷു ലത്തീഫ്, ഇളയ സഹോദരി മറിയം ലത്തീഫ്, മുൻ കൊല്ലം മേയർ അഡ്വക്കേറ്റ് രാജേന്ദ്രബാബു എന്നിവരുടെ മൊഴി രേഖപ്പെടുത്തി. മൂന്ന് മണിക്കൂറെടുത്താണ് മൊഴി രേഖപ്പെടുത്തിയത്.
      മൊഴിയെടുക്കുന്ന ദൃശ്യങ്ങൾ ക്യാമറയിലും പകർത്തിയിട്ടുണ്ട്.

      Also Read-മുസ്ലിംലീഗ് വിമതന്‍ ഇടത്തേക്ക്; മുക്കം നഗരസഭയില്‍ എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് സാധ്യത

      മകളുടെ ഘാതകരെ പിടികൂടണമെന്ന് രക്ഷിതാക്കൾ സിബിഐയോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഫാത്തിമയുടെ കുട്ടിക്കാലം,വിദ്യാഭ്യാസം, സ്വഭാവം തുടങ്ങിയ കാര്യങ്ങൾ സിബിഐ ഡിവൈഎസ്പി ചോദിച്ചറിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലുള്ള ഫാത്തിമയുടെ സഹപാഠികളുടെ മൊഴി രേഖപ്പെടുത്തുന്നതും കോവിഡ് വ്യാപനവുമാണ് മൊഴിയെടുക്കുന്നത് വൈകാൻ കാരണമെന്ന് സിബിഐ ഫാത്തിമയുടെ കുടുംബത്തെ ബോധിപ്പിച്ചു.അതേ സമയം അന്വേഷണത്തെ കുറിച്ച് പറയാൻ തനിക്ക് അധികാരമില്ലെന്നാണ് സിബിഐ ഡിവൈഎസ്പി സന്തോഷ് കുമാർ മാധ്യമങ്ങളോടു പ്രതികരിച്ചത്. 

      ഫാത്തിമയുടെ പിതാവ് ലത്തീഫ്
      ഫാത്തിമയുടെ പിതാവ് ലത്തീഫ്


      തന്റെ മകൾ ജീവനൊടുക്കിയതല്ലെന്ന് പിതാവ് അബ്ദുൾലത്തീഫ് ആവർത്തിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് ഐഐടി വിദ്യാർഥിയായ ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. .അധ്യാപകൻ സുദർശൻ പത്മനാഭന്റെ മാനസ്സിക പീഡനം നേരിടുന്നതായി ഫാത്തിമ വീട്ടുകാരോട് പറഞ്ഞിരുന്നു. ശിരോവസ്ത്രം ധരിക്കുന്നത് അധ്യാപകൻ വിലക്കുകയും ചെയ്തിരുന്നു എന്നായിരുന്നു ആരോപണം. ഫാത്തിമയുടെ മരണത്തിനു പിന്നാലെ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭമാണ് ഐ ഐ ടിയിലുണ്ടായത്.

      സിബിഐ സംഘം 3 ദിവസം വരെ കൊല്ലത്തുണ്ടാകും. ഫാത്തിമ മുമ്പ് പഠിച്ച സ്കൂളുകളിലെ അധ്യാപകരുടെ മൊഴിയും ഉദ്യോഗസ്ഥർ രേഖപ്പെടുത്തും.
      Published by:Asha Sulfiker
      First published:
      )}