നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ നിന്നും യുഡിഎഫ് വിട്ടുനിൽക്കും

  കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിൽ നിന്നും യുഡിഎഫ് വിട്ടുനിൽക്കും

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • Share this:
   തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന്റെ ഉത്ഘാടന ചടങ്ങിലേക്ക് മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെ ക്ഷണിക്കാത്തത് സര്‍ക്കാരിന്റെ അല്‍പ്പത്തരമെന്ന് പ്രതിപക്ഷനേതാവ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തിന്റെ തൊണ്ണൂറ് ശതമാനം പണിയും പൂര്‍ത്തിയാക്കിയതാണ്. അമിത്ഷാ വന്നിറങ്ങി ഉത്ഘാടനം ചെയ്ത വിമാനത്താവളം ഇപ്പോള്‍ വീണ്ടും ഉദ്ഘാടനം ചെയ്യുന്നതെന്തിനാണെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

   BREAKING NEWS- അനധികൃത നിയമനം: മന്ത്രി എ കെ ബാലനും വിവാദത്തിൽ

   ഉമ്മന്‍ചാണ്ടിയാണ് ഏറ്റവും കൂടുതല്‍ വിമാനത്താവളത്തിനായി പ്രവര്‍ത്തിച്ചത്, സ്ഥലമേറ്റെടുപ്പ് നടത്തിയത് വിഎസ് സര്‍ക്കാരാണെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രോട്ടോക്കോള്‍ ലംഘനവും ഇതിൽ നടന്നതായി ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് നേതാക്കള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും എന്നാലിത് ബഹിഷ്ക്കരണമല്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
   First published:
   )}