• HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം മൂന്നായി

അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം മൂന്നായി

അച്ചൻകോവിലാറിന്റെ മധ്യഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്

  • Last Updated :
  • Share this:
    ആലപ്പുഴ: അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ചെന്നിത്തല സ്വദേശി രാകേഷി(45)ന്റെ മൃതദേഹമാണ് നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ കണ്ടെത്തിയത്. അച്ചൻകോവിലാറിന്റെ മധ്യഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് മരിച്ചവരുടെ എണ്ണം മൂന്ന് ആയി.

    ഇന്നലെ രാവിലെ തിരുവാറന്മുള ദർശനത്തിനു പോകാനുള്ള ചടങ്ങുകൾക്കിടയിലായിരുന്നു ചെന്നിത്തല പള്ളിയോടം അച്ചൻകോവിലാറ്റിൽ മറിഞ്ഞത്. ചെന്നിത്തല തെക്ക് പരിയാരത്ത് ആദിത്യൻ (18), ചെറുകോൽ മനാശ്ശേരിയിൽ വിനീഷ് (38) എന്നിവരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചെന്നിത്തല വൃന്ദാവനത്തിൽ രാകേഷിന്റെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

    Also Read- ആറന്മുള ഉത്രട്ടാതി വള്ളംകളി ഞായറാഴ്ച; ജലമേള രണ്ടു വർഷത്തിനു ശേഷം

    ഇന്നു നടക്കുന്ന ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്നതിന് ശനിയാഴ്ചയാണ് ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടം ചെന്നിത്തല വലിയപെരുമ്പുഴക്കടവിൽനിന്ന് യാത്രതിരിക്കേണ്ടിയിരുന്നത്. അതിനു മുന്നോടിയായി എട്ടുമണിക്ക് ആദ്യത്തെ വെടിമുഴക്കത്തോടെ വലിയപെരുമ്പുഴക്കടവിൽ പ്രദക്ഷിണം വെക്കുന്നതിനിടയിലാണ് കടവിൽനിന്ന് 200 മീറ്റർ തെക്കുമാറി പള്ളിയോടം മറിഞ്ഞത്. മൂന്നാമത്തെ വെടിമുഴക്കത്തിനുശേഷം 8.56ന് ആറന്മുളയ്ക്കു തിരിക്കേണ്ടതായിരുന്നു.

    Also Read- കോഴിക്കോട് ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; എല്ലാവരെയും രക്ഷപ്പെടുത്തി

    പള്ളിയോടത്തിൽ പോകാത്തവരും പ്രദക്ഷിണസമയത്ത് വഴിപാടായി അതിൽ കയറിയിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ നദിയിൽ ജലനിരപ്പ് ഉയർന്നതും ശക്തമായ അടിയൊഴുക്കും പള്ളിയോടം മറിയാൻ കാരണമായി. 61 പേർ പള്ളിയോടത്തിലുണ്ടായിരുന്നു. പള്ളിയോടം വെള്ളത്തിൽ കമിഴ്ന്നതോടെ കുറെപ്പേർ അതിൽ പിടിച്ചുകിടന്നു. സമീപത്തുണ്ടായിരുന്ന ചെറുവള്ളങ്ങൾ പാഞ്ഞെത്തി കുറച്ചുപേരെ കരയ്ക്കെത്തിച്ചു. ചിലർ നീന്തി രക്ഷപ്പെട്ടു.

    Also Read- Kerala Rains| ബംഗാള്‍ ഉള്‍ക്കടലിൽ തീവ്ര ന്യൂനമർദം; കേരളത്തിൽ ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത

    പള്ളിയോടം 500 മീറ്റർ പടിഞ്ഞാറാണു കരയ്ക്കടുപ്പിച്ചത്. തുടർന്ന് നാട്ടുകാരും സ്കൂബാ ഡൈവിങ് ടീമും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ 11 മണിയോടെ ആദിത്യന്റെ മൃതദേഹവും 12.45 ഓടെ വിനീഷിന്റെ മൃതദേഹവും കണ്ടെടുത്തു. കാണാതായ ആൾക്കുവേണ്ടി നാവികസേന ശനിയാഴ്ച രാത്രി 8.45 വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് വീണ്ടും തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.
    Published by:Rajesh V
    First published: