നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പമ്പയിലെ മണല്‍ നീക്കം നിയമവിരുദ്ധം; വന്‍കൊള്ള പ്രതിപക്ഷം പുറത്തു കൊണ്ടുവന്നെന്ന് ചെന്നിത്തല

  പമ്പയിലെ മണല്‍ നീക്കം നിയമവിരുദ്ധം; വന്‍കൊള്ള പ്രതിപക്ഷം പുറത്തു കൊണ്ടുവന്നെന്ന് ചെന്നിത്തല

  വനംവകുപ്പാണ് മണല്‍ നീക്കാന്‍ നിര്‍ദേശിക്കേണ്ടത്. മന്ത്രിസഭാ തീരുമാനം മറികടക്കാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എന്താണധികാരമെന്ന് ചെന്നിത്തല

  ramesh chennithala

  ramesh chennithala

  • Share this:
   തിരുവനന്തപുരം: പമ്പാ ത്രിവേണിയിലെ മണല്‍ നീക്കം തീര്‍ത്തും നിയമവിരുദ്ധമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വനംവകുപ്പാണ് മണല്‍ നീക്കാന്‍ നിര്‍ദേശിക്കേണ്ടതെന്ന് മന്ത്രിസഭാ തീരുമാനമുണ്ട്. മന്ത്രിസഭാതീരുമാനം മറികടക്കാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും എന്താണധികാരമെന്ന് ചെന്നിത്തല ചോദിച്ചു.

   പമ്പയിലെ മണല്‍ നീക്കത്തില്‍ വന്‍കൊള്ളയാണ് പ്രതിപക്ഷം പുറത്തു കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല പറ‍ഞ്ഞു. വനം വകുപ്പോ മന്ത്രിയോ സെക്രട്ടറിയോ അറിയാതെ എങ്ങനെ തീരുമാനമെടുത്തു. മണല്‍നീക്കം തടഞ്ഞ വനംസെക്രട്ടറിയുടെ നടപടി പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ്. വനം മന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രശ്നത്തില്‍ നിലപാട് വ്യക്തമാക്കണം.
   TRENDING:Covid 19: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 24 പേര്‍ [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
   കോടി കടക്കണക്കിന് രൂപയുടെ മണല്‍ കടത്താന്‍ ആരും അറിയാതെ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ് കളക്ടറെക്കൊണ്ട് ഉത്തരവിറക്കിപ്പിക്കുകയായിരുന്നു. ഈ തീരുമാനം എടുക്കാന്‍ ആരാണ് ടോം ജോസടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് അനുവാദം കൊടുത്തത്. കോവിഡിന്റെ മറവില്‍ ഏത് തട്ടിപ്പും കേരളത്തില്‍ നടക്കുമെന്ന് സര്‍ക്കാര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.


   First published: