• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിയെ അഭിനന്ദിക്കാൻ എൽഡിഎഫ് വിപ്പ് നൽകിയോയെന്ന് ചെന്നിത്തല: അസൂയ പാടില്ലെന്ന് എം എം മണി

മന്ത്രിയെ അഭിനന്ദിക്കാൻ എൽഡിഎഫ് വിപ്പ് നൽകിയോയെന്ന് ചെന്നിത്തല: അസൂയ പാടില്ലെന്ന് എം എം മണി

ഊർജമുള്ള ഊർജ മന്ത്രിയെന്ന് പി.സി.ജോർജ്. മണി ആശാൻ ഊർജ മന്ത്രി ആകുമ്പോൾ ഇത്ര ഊർജം പ്രതീക്ഷിച്ചില്ലെന്നും പിസി

Mani, Chennithala

Mani, Chennithala

  • Last Updated :
  • Share this:
തിരുവനന്തപുരം: ഭരണപക്ഷ എംഎൽഎമാർക്കെല്ലാം വൈദ്യുതി വകുപ്പിനെ കുറിച്ചും വൈദ്യുതി മന്ത്രിയെപ്പറ്റിയും നല്ലതു മാത്രമേ പറയാനുള്ളളൂ. നിയമസഭയിൽ വൈദ്യുതി രംഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കഴുന്നേറ്റവരെല്ലാം മന്ത്രിയെ വാനോളംപുകഴ്ത്തി .
ഇതു കേട്ടപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംശയം. ചോദ്യങ്ങൾക്കു മുൻപ് മന്ത്രിമാരെ പുകഴ്ത്തി സംസാരിക്കണമെന്ന് ഇടതു മുന്നണി സാമാജികർക്ക് വിപ്പ് നൽകിയിട്ടുണ്ടോയെന്നായിരുന്നു ചോദ്യം. ഏതായാലും നല്ല കാര്യമെന്നും പ്രതിപക്ഷ നേതാവിന്റെ സർട്ടിഫിക്കറ്റ്.

Also Read-കൂടത്തായി : ഡ്യൂപ്ലിക്കേറ്റ് വേണ്ട; ഒറിജിനൽ വെബ് സീരീസുമായി പോലീസ് വരുന്നു

"അസൂയ പാടില്ല പ്രതിപക്ഷ നേതാവേ "സത്യം സത്യമായി കാണണമെന്നും അസൂയ പാടില്ലെന്നും മന്ത്രി മണി മറുപടി നൽകി. നല്ലതു ചെയ്യുന്നതു കൊണ്ടാണ് അഭിനന്ദിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതുപോലെ പൊളിഞ്ഞ വകുപ്പ് ഇല്ലായിരുന്നു. എല്ലാ നിയമവും മറികടന്ന്, റെഗുലേറ്ററി കമ്മിഷന്റെ എതിർപ്പ് മറികടന്ന് ബിസിനസ് നടത്തി.  അതു പോലെ അല്ല ഇത് കൂട്ടിച്ചേർത്തു.

Also Read-വ്യാപക ക്രമക്കേട്: തോറ്റവർക്ക് പുനർ മൂല്യനിർണയത്തിൽ മൂന്നിരട്ടി മാർക്ക്; പരീക്ഷ മാനുവൽ ഭേദഗതി കേരള സർവകലാശാല റദ്ദാക്കി

ഊർജമുള്ള മന്ത്രിയോട് സ്നേഹമെന്നായിരുന്നു പി.സി.ജോർജിന്റെ കമന്റ്. മണി ആശാൻ ഊർജ മന്ത്രി ആകുമ്പോൾ ഇത്ര ഊർജം പ്രതീക്ഷിച്ചില്ല. നല്ല ഊർജമുള്ള ഊർജ മന്ത്രിയാണ് എം.എം.മണി. എങ്കിലും മന്ത്രിയെ അഭിനന്ദിക്കാനൊന്നും ഞാനില്ല. മന്ത്രിയോട് സ്നേഹം മാത്രം - പി.സി.ജോർജ് പറഞ്ഞു.

മുഴുവൻ എം എൽ എ മാരും വീടുകളിൽ സോളാർ പ്ലാന്റ് സ്ഥാപിക്കണമെന്ന് പി.സി. ജോർജ് ആവശ്യപ്പെട്ടപ്പോൾ
ഈ സർക്കാർ വീടുകളുടെ പുരപ്പുറത്ത് സ്ഥാപിക്കുന്നത് " ആ സൈസ് " സോളാറല്ലെന്ന രസകരമായ മറുപടിയാണ് മന്ത്രി മണി നൽകിയത്. യുഡിഎഫ് കാലത്തെ സോളാർ അഴിമതി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം.  പിണറായിയിലെ വീട്ടിൽ സോളാർ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്നും സർക്കാർ സഹായമില്ലാതെ എല്ലാവർക്കും അതു ചെയ്യാവുന്നതേ ഉള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.

also read:ബിരുദ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
First published: