• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'KSRTC പ്രതിസന്ധിക്ക് കാരണം സർക്കാരും മാനേജ്മെന്‍റും'

'KSRTC പ്രതിസന്ധിക്ക് കാരണം സർക്കാരും മാനേജ്മെന്‍റും'

chennithala

chennithala

  • Last Updated :
  • Share this:
    തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് കാരണം സർക്കാരും മാനേജ്മെന്റുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ആർ.ടി.സി മാനുഷിക പ്രശ്നമായി കാണണം. സർക്കാർ ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും എം പാനൽ ജീവനക്കാരെ സംരക്ഷിക്കണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

    കണ്ടക്ടർമാരില്ല: KSRTC സർവീസ് മുടങ്ങി; യാത്രാക്ലേശം രൂക്ഷം

    ഇന്നലെ കെ.എസ്.ആർ.ടി.സിക്കെതിരെ രൂക്ഷവിമർശനമുയർത്തിയ ഹൈക്കോടതി, ഇന്ന് മുതൽ ഒരു താൽക്കാലിക ജീവനക്കാരൻ പോലും സർവീസിലില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കർശന നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് സിഎംഡി നേരിട്ട് സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചിരുന്നു. ഇന്നലെ താൽക്കാലിക ജീവനക്കാർ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.
    First published: