• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ആരു പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ മറച്ചു വെയ്ക്കാനാകില്ല': മോദി സ്തുതിയിൽ തരൂരിനെ തള്ളി ചെന്നിത്തല

മോദി ചെയ്യുന്നത് നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്ന് കോൺഗ്രസ് എംപി ശശി തരൂർ  അഭിപ്രായപ്പെട്ടിരുന്നു

news18
Updated: August 25, 2019, 1:33 PM IST
'ആരു പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ മറച്ചു വെയ്ക്കാനാകില്ല': മോദി സ്തുതിയിൽ തരൂരിനെ തള്ളി ചെന്നിത്തല
tharoor, chennithala
news18
Updated: August 25, 2019, 1:33 PM IST
തിരുവനന്തപുരം : മോദി സ്തുതിയെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ ഭിന്നത. ആരു പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചു വയ്ക്കാനാകില്ല.. ആയിരം തെറ്റിന് ശേഷം ഒരു ശരി ചെയ്താൽ അതിനെ പര്‍വതീകരിക്കേണ്ടതില്ല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്.

മോദി ചെയ്യുന്നത് നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണമെന്നും എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്ന് കോൺഗ്രസ് എംപി ശശി തരൂർ  അഭിപ്രായപ്പെട്ടിരുന്നു. ഇത് തള്ളുന്ന പ്രതികരണമാണ് ചെന്നിത്തല നടത്തിയിരിക്കുന്നത്.

Also Read-'മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ല'; ജയറാം രമേഷിനെ പിന്തുണച്ച് തരൂരും

'ആര് പറഞ്ഞാലും മോദിയുടെ ദുഷ് ചെയ്തികൾ മറച്ചു വയ്ക്കാനാകില്ല. ജനങ്ങൾക്ക് പൊതുവെ അസ്വീകാര്യമായ നിലപാട് ആണ് മോഡി പിന്തുടരുന്നത്. തെറ്റായ നയങ്ങൾക്ക് എതിരായ പോരാട്ടം കോണ്‍‍‍ഗ്രസ് തുടരും' എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ..

മോദി സർക്കാരിനെ വിമർശിക്കുമ്പോഴും നല്ലതിന് നേരെ കണ്ണടയ്ക്കരുതെന്ന് കോൺഗ്രസ് എംപി ശശി തരൂർ അഭിപ്രായപ്പെട്ടിരുന്നു. മോദിയെ വിമർശിക്കുന്നതിനൊപ്പം അദ്ദേഹം ചെയ്ത നല്ലകാര്യങ്ങൾ അംഗീകരിക്കുക കൂടി ചെയ്താലെ വിശ്വാസ്യത നേടാനാകു എന്നായിരുന്നു അഭിപ്രായം.പ്രധാനമന്ത്രി നരേന്ദ്രമോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ലെന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷിന്റെ അഭിപ്രായത്തെ പിന്തുണച്ചായിരുന്നു തരൂരിന്റെ പ്രതികരണം.. ഇതിന് പിന്നാലെയാണ് പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്.

First published: August 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...