• HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | 'തപാല്‍ വോട്ടില്‍ തിരിമറി'; നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തലയുടെ കത്ത്

Assembly Election 2021 | 'തപാല്‍ വോട്ടില്‍ തിരിമറി'; നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തലയുടെ കത്ത്

നേരത്തെ വോട്ട് ചെയ്തവർക്കും തപാല്‍ വോട്ടിനുള്ള ബാലറ്റ് പോസ്റ്റലായും വരികയാണ്. ഇവര്‍ വീണ്ടും തപാല്‍ വോട്ട് ചെയ്താല്‍ അത് ഇരട്ടിപ്പാവും.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Share this:
    തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. തപാല്‍ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുകയാണ്. ഇത് ഫലപ്രദമായി തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം വരുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടിലും ഇരട്ടിപ്പ് ഉണ്ടെന്നുള്ള വിവരം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതും തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കാരണമാകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

    നേരത്തെ വോട്ട് ചെയ്തവർക്കും തപാല്‍ വോട്ടിനുള്ള ബാലറ്റ് പോസ്റ്റലായും വരികയാണ്. ഇവര്‍ വീണ്ടും തപാല്‍ വോട്ട് ചെയ്താല്‍ അത് ഇരട്ടിപ്പാവും. നേരത്തെ പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ടു ചെയ്തവര്‍ക്ക് ഇപ്പോള്‍ അവരുടെ വീട്ടിലെ വിലാസത്തിലോ ഓഫീസ് വിലാസത്തിലോ ആണ് പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കുന്നത്.

    Also Read 'പാലക്കാട് ജില്ലയിൽ യു.ഡി.എഫും ബി.ജെ.പിയും പരസ്പരം വോട്ട് മറിച്ചു': മന്ത്രി എ.കെ ബാലൻ

    പ്രത്യേക കേന്ദ്രങ്ങളില്‍ പോയി വോട്ടു ചെയ്തവരെ വോട്ടര്‍ പട്ടികയില്‍ മാര്‍ക്ക് ചെയ്യേണ്ടതായിരുന്നു. അതു നോക്കി ഒരിക്കല്‍ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് തപാല്‍ വോട്ട് അയയ്‌ക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതില്‍ വീഴ്ച പറ്റിയിരിക്കുകയാണ്. ഇത് മനപ്പൂര്‍വ്വം ചെയ്തതാണോ എന്നതും പരിശോധിക്കേണ്ടതാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയതായി ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്രമക്കേട് തടയാന്‍ അഞ്ച് നിര്‍ദേശങ്ങളും ചെന്നിത്തല മുന്നോട്ടുവെച്ചു.

    Also Read ഉന്നാവോ പീഡനക്കേസ് പ്രതിയുടെ ഭാര്യ യുപിയിൽ ബിജെപി സ്ഥാനാർഥി

    85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ വോട്ടുകള്‍ വീടുകളില്‍ പോയി ശേഖരിച്ചതിനെപ്പറ്റിയും വ്യാപകമായ പരാതികള്‍ ലഭിച്ചു. നടപടി ക്രമങ്ങള്‍ പലേടത്തും അട്ടിമറിക്കപ്പെട്ടു. ഇടതുപക്ഷ അനുഭാവമുള്ള ഉദ്യോഗസ്ഥരെയാണ് ഇങ്ങനെ വോട്ട് കളക്ട് ചെയ്യുന്നതിന് നിയോഗിച്ചത്. അവര്‍ വ്യാപകമായി കൃത്രിമം നടത്തി.പോസ്റ്റല്‍ വോട്ടില്‍ തിരിമറി തടയുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

    'പാനൂർ കൊലക്കേസിൽ ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ട്; യുഎപിഎ ചുമത്തണം': കെ. സുധാകരന്‍





    കണ്ണൂര്‍: പനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മന്‍സൂറിന്റെ കൊലപാതകത്തിൽ  ആകാശ് തില്ലങ്കേരിക്ക് പങ്കുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി.  നിലവിലെ  അന്വേഷണ സംഘത്തിൽ വിശ്വാസമില്ല.  പ്രതികൾക്കെതിരെ എന്തുകൊണ്ട് യുഎപിഎ വകുപ്പ് ചുമത്തുന്നില്ല? പൊലീസ് പക്ഷപാതപരമായി പെരുമാറുന്നതിന്റെ ആദ്യ സൂചനയാണ് യുഎപിഎ ചുമത്താത്തത്. പൊലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് പേരൊഴിച്ചാൽ സിപിഎം ക്രിമിനൽ സംഘത്തിൽ പെട്ടവരാണ് അന്വേഷണ സംഘത്തിലുള്ളത്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്ക് അറിയാം. അത് പോലീസിനെയും ഞങ്ങൾ ഓർമ്മിപ്പിക്കുകയാണ്. സത്യസന്ധരായ ഐപിഎസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

    Also Read കെ.എം മാണി ഓർമയായിട്ട് രണ്ടു വർഷം; ഇടതു ചേരിയിലെ രാഷ്ട്രീയ ശക്തിയാകാൻ ഒരുങ്ങി കേരള കോൺഗ്രസ് എം

    സംഭവത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഡിജിറ്റല്‍ ഭീഷണി സന്ദേശം പ്രചരിച്ചു.  ഇത് മാത്രം മതി ഗൂഢാലോചനയ്ക്ക് തെളിവ്. സംഭവത്തില്‍ യു.എ.പി.എ ചുമത്തിയില്ലെങ്കില്‍  കോടതിയില്‍  പോകും. ഷുഹൈബ് വധത്തില്‍ പങ്കുള്ള ആകാശ് തില്ലങ്കേരിക്ക് മന്‍സൂര്‍ കൊലപാതകത്തിലും പങ്കുണ്ട്. ആകാശിന്റെ സാന്നിധ്യത്തില്‍ തെളിവായി സാക്ഷിയെ ഹാജരാക്കാമെന്നും സുധാകരന്‍. വേണ്ടി വന്നാല്‍  പ്രതികരിക്കാന്‍ മടിക്കില്ലെന്ന് സിപിഎമ്മും പോലീസും ഓര്‍ക്കണമെന്നും ആദ്ദേഹം വ്യക്തമാക്കി.


    Published by:Aneesh Anirudhan
    First published: