HOME » NEWS » Kerala » CHENNITHALA SAID THAT PINARAYI HAD LODGED A COMPLAINT IN 2016 TO STOP THE DISTRIBUTION OF RICE

'2016 ല്‍ അരിവിതരണം തടയാന്‍ പിണറായി പരാതി കൊടുത്തു': മുഖ്യമന്ത്രിക്ക് കരിഞ്ചന്തക്കാരന്റെ മനസെന്നും ചെന്നിത്തല

ആറ് മാസം പൂഴത്തിവെച്ച് കുട്ടികളെ പട്ടിണിക്കിട്ട് തിരഞ്ഞെടുപ്പിന് വേണ്ടി അരി വിതരണം ചെയ്യുന്ന പിണറായിയാണ് മാപ്പ് പറയേണ്ടത്.

News18 Malayalam | news18-malayalam
Updated: April 1, 2021, 1:11 PM IST
'2016 ല്‍ അരിവിതരണം തടയാന്‍ പിണറായി പരാതി കൊടുത്തു': മുഖ്യമന്ത്രിക്ക് കരിഞ്ചന്തക്കാരന്റെ മനസെന്നും ചെന്നിത്തല
രമേശ് ചെന്നിത്തല
  • Share this:
ആലപ്പുഴ:   2016-ല്‍ അരിവിതരണം പാടില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയ പിണറായി വിജയനാണ് ഇപ്പോള്‍ തന്നെ വിമര്‍ശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറ് മാസം അരി പൂഴ്ത്തിവെച്ച് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിതരണം ചെയ്യുന്നതിനെ ചോദ്യം ചെയ്യുന്നതിനെ എന്തിനാണ് വിമര്‍ശിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. കരിഞ്ചന്തക്കാരന്റെ മനസാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെന്ന് ചെന്നിത്തല ആരോപിച്ചു.

"2016-ല്‍ പിണറായി പറഞ്ഞതേ രമേശ് ചെന്നിത്തലയും പറയുന്നുള്ളൂ. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അരി, കുടിവെള്ള വിതരണം നടത്തിയപ്പോള്‍ അതിനെ തടയാന്‍ വേണ്ടി പരാതി നല്‍കിയ പിണറായി പറഞ്ഞ വാചകമാണ് ഞാന്‍ പറയുന്നത്. ആറ് മാസം പൂഴത്തിവെച്ച് കുട്ടികളെ പട്ടിണിക്കിട്ട് തിരഞ്ഞെടുപ്പിന് വേണ്ടി അരി വിതരണം ചെയ്യുന്ന പിണറായിയാണ് മാപ്പ് പറയേണ്ടത്." - ചെന്നിത്തല ചൂണ്ടിക്കാട്ടി.

Also Read 'കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പാലമിട്ട് മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കി'; ചെന്നിത്തല

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ പാലിക്കാന്‍ മുഖ്യമന്ത്രിയും ബാധ്യസ്ഥനാണ്. കുട്ടികള്‍ക്ക് അരി നല്‍കേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. ആരെ പറ്റിക്കാനാണ് പിണറായി വളച്ചൊടിക്കുന്നത്. വിഷിവുന്റെ കിറ്റും ഏപ്രില്‍ ആറിന് ശേഷം കൊടുത്താല്‍ എന്താണ് കുഴപ്പം. സൗജന്യമായി അരി വിതരണം ചെയ്തത് യുഡിഎഫ് സര്‍ക്കാരായിരുന്നു. ഇവര്‍ വന്നതിന് ശേഷം രണ്ടു രൂപ ഏര്‍പ്പെടുത്തി. മെയ് മാസത്തിലെ ക്ഷേമ പെന്‍ഷന്‍ ഏപ്രിലില്‍ കൊടുക്കുന്നത് ജനങ്ങളെ സ്വാധീനിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.

'കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി പാലമിട്ട് മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കി'; ചെന്നിത്തല

തിരുവനന്തപുരം: ബി ജെ പിയുടെ യഥാർത്ഥ ഏജന്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുമായി പാലമിട്ട് ബി ജെ പിയുമായി മുഖ്യമന്ത്രി കൂട്ടുകെട്ട് ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് രമേശ് ചെന്നിത്തല ഇങ്ങനെ പറഞ്ഞത്. ബി ജെ പിയുടെ യഥാർത്ഥ കൂട്ടുകാരൻ മുഖ്യമന്ത്രിയാണെന്നും ബാലശങ്കർ പറഞ്ഞതുപോലെ സി പി എം - ബി ജെ പി കൂട്ടുകെട്ട് ഉണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

അമ്മയുടെ ഇരട്ടവോട്ട് സംബന്ധിച്ച വിഷയത്തിലും ചെന്നിത്തല മറുപടി പറഞ്ഞു. അമ്മയുടേത് ഉൾപ്പെടെ എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തലയിൽ നിന്ന് ഹരിപ്പാട്ടേക്ക് മാറ്റിയപ്പോൾ ആദ്യത്തെ സ്ഥലത്തു നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ, ഭാര്യയുടേതും മക്കളുടേതും മരുമകളുടേതും ഉൾപ്പെടെയുള്ള വോട്ടുകൾ ഒഴിവാക്കിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് ഇതുമാത്രം ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതിന് മറുപടി ഉദ്യോഗസ്ഥരാണ് പറയേണ്ടത്. കള്ളവോട്ടിന് എതിരെയുള്ള തന്റെ പോരാട്ടത്തെ ഇതു കൊണ്ടൊന്നും തകർക്കാമെന്ന് കരുതേണ്ടെന്നും സംസ്ഥാനത്തെ നാലര ലക്ഷം കള്ളവോട്ടുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്; അധികൃതരുടെ വീഴ്ച്ചയെന്ന് പ്രതിപക്ഷ നേതാവ്

കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൂഴ്ത്തിവച്ച അരി സമയത്ത് കൊടുക്കാതെ തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണ്. റേഷൻ കടയിൽ മൂന്നാഴ്ചയായി അരി പൂഴ്ത്തി വച്ചത് മുഖ്യമന്ത്രിയാണ്. പൂഴ്ത്തി വച്ച അരി തെരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചതും ജനങ്ങളുടെ അന്നം മുടക്കിയതും മുഖ്യമന്ത്രി ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇഡി ക്കെതിരായ ജുഡീഷ്യൽ അന്വേഷണം; വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ആദ്യമായി ഓണക്കിറ്റ് നൽകിയത് കോൺഗ്രസ് ആണെന്നും ഇപ്പോൾ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷുവിന്റെ കിറ്റ് ഏപ്രിൽ ആറിന് ശേഷം കൊടുത്താൽ പോരേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Published by: Aneesh Anirudhan
First published: March 27, 2021, 5:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories