തിരുവനന്തപുരം: ശബരിമലയിൽ വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖ പരിശോധിച്ചെന്ന ആർ എസ് എസ്
നേതാവ് വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സേനയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടിയാണിത്. ഇതിൽ മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
ശബരിമലയിൽ വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ള മുഴുവൻ ആളുകളുടെയും പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയെന്ന് ആയിരുന്നു ആർ എസ് എസ് പ്രാന്തീയ കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോഴാണ് രേഖകൾ പരിശോധിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോഴിക്കോട് ശബരിമല ആചാര സംരക്ഷണ സംഗമത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
വനിതാ പൊലീസുകാരുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചുവെന്ന് വത്സൻ തില്ലങ്കേരി
സിബിഐ വിവാദം: അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറി
ശബരിമലയിൽ ഡ്യൂട്ടിക്കായി നിയോഗിച്ച വനിതാ പൊലീസുകാരെ പരിശോധിച്ച ശേഷം മാത്രമാണ് മല കയറാന്‍ അനുവദിച്ചതെന്ന് വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു. വലിയ പ്രതിഷേധമുണ്ടാകുമെന്ന് അറിയിച്ചതോടെ മുഴുവനാളുകളുടെയും പ്രായം തെളിയിക്കുന്ന രേഖകള്‍ കാണിച്ചു. ഇത് പരിശോധിച്ച് ഉറപ്പ് വരുത്തിയെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി