HOME » NEWS » Kerala » CHENNITHALA WANTS POSTAL VOTES TO BE SHOWN TO COUNTING AGENTS

തപാൽ വോട്ടുകള്‍ കൗണ്ടിങ് ഏജന്‍റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം; തെരഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ കത്ത്

വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: May 1, 2021, 10:24 PM IST
തപാൽ വോട്ടുകള്‍ കൗണ്ടിങ് ഏജന്‍റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം; തെരഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ കത്ത്
രമേശ് ചെന്നിത്തല
  • Share this:
തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ എണ്ണുന്ന ഓരോ തപാല്‍ വോട്ടുകളും കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര  മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്കും സംസ്ഥാന മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കും സംസ്ഥാനത്തെ പോസ്റ്റൽ ബാലറ്റുകളുടെ പിന്തുണ ഉള്ള അഡിഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ്‌ കൗളിനും രമേശ് ചെന്നിത്തല കത്തു നൽകി. വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

ഓരോ ബൂത്തുകളിലെയും മൊത്തം ഫലങ്ങൾ കൗണ്ടിങ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണം, വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കൗണ്ടിങ് ഏജന്റുമാരെ വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ട് പോകാവൂ എന്നും അന്തിമ ഫല പ്രഖ്യാപനം വരുന്നതിന് മുമ്പ് അവരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയിരിക്കണം എന്നീ ആവശ്യങ്ങളും രമേശ്‌ ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

'ഇതൊക്കെ കാലങ്ങളായി കണ്ടിട്ടുള്ളതാണ്, പരിഭ്രാന്തരാവേണ്ട'; യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല



തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ മാധ്യമങ്ങള്‍ യുഡിഎഫ് വിരുദ്ധതയാണ് പ്രകടിപ്പിക്കുന്നതെന്നും അതിന്റെ പിന്തുടര്‍ച്ചയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നും  രമേശ് ചെന്നിത്തല പറഞ്ഞു. നാളെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം മുന്നണിക്കുണ്ടെന്ന് അവകാശപ്പെട്ട രമേശ് ചെന്നിത്തല എക്‌സിറ്റ് പോള്‍ കണ്ട് ജനങ്ങളും പ്രവര്‍ത്തകരും പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും എക്‌സിറ്റ് പോള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രം കേരളത്തിലുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read- 'തുടർ ഭരണം ഉറപ്പ്; സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച ഉണ്ടായേക്കും'; പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം

രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇങ്ങനെ

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ പലമാധ്യമങ്ങളും യുഡിഎഫിന് എതിരായ നിലപാടാണ് സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ എക്‌സിറ്റ് പോള്‍. എക്‌സിറ്റ് പോള്‍ യഥാര്‍ത്ഥ ജനാഭിപ്രായമല്ല. രണ്ട് ലക്ഷം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 250 പേരോട് ഫോണില്‍ വിവരം ചോദിച്ചിട്ട് തയ്യാറാക്കുന്ന പോളുകള്‍ക്ക് രാഷ്ട്രീയ അടിത്തറയില്ല. എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്ന് തെളിയിച്ച ചരിത്രമാണ് കേരളത്തില്‍.

Also Read- വോട്ടെണ്ണല്‍: സുരക്ഷയ്ക്ക് കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാര്‍

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതലുള്ള യുഡിഎഫ് വിരുദ്ധത ഇതിലെല്ലാം പ്രകടമാണ്. അതിനെയെല്ലാം അതീജീവിച്ച് യുഡിഎഫ് മുന്നോട്ട് പോകും. ജനങ്ങളുടെ പിന്തുണയുണ്ട്. അതായിരിക്കും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബോധ്യപ്പെടുന്നത്. യുഡിഎഫ് വിജയിക്കും എന്നാണ് നിഗമനം. ഈ എക്‌സിറ്റ് പോളിന്റെ അടിസ്ഥാനത്തില്‍ പരിഭ്രാന്തി ആവശ്യമില്ലെന്നാണ് പ്രവര്‍ത്തകരോട് പറയാനുള്ളത്.

Also Read- 'കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും': പി. സി ജോർജ്

ഇതൊക്കെ കാലാകാലങ്ങളായി കണ്ടിട്ടുള്ളതാണ്. യുഡിഎഫ് പ്രവര്‍ത്തനത്തെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചാണ് ജനങ്ങളൊടൊപ്പം നിന്ന് മുന്നോട്ട് പോയത്. വമ്പിച്ച വിജയം ഉണ്ടാവും. അടുത്തത് യുഡിഎഫ് സര്‍ക്കാരായിരിക്കും. കൗണ്ടിംഗില്‍ മുഴുവന്‍ സമയവും ഉണ്ടാവണം. പ്രത്യേകം ശ്രദ്ധയുണ്ടാവണം. പലതരത്തിലുള്ള തിരിമറിക്ക് സാധ്യതയുണ്ട്. യുഡിഎഫിന് പൂര്‍ണമായ ആത്മവിശ്വാസം ഉണ്ട്. സ്ഥാനാര്‍ത്ഥികള്‍ കൗണ്ടിംഗ് സ്റ്റേഷനിലുണ്ടാവണം. തട്ടികൂട്ട് സര്‍വേകള്‍ക്ക് ഗൗരവം കാണുന്നില്ല. സര്‍വേയിലും എക്‌സിറ്റ് പോളിലും വിശ്വാസമില്ല.

Published by: Aneesh Anirudhan
First published: May 1, 2021, 10:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories