HOME /NEWS /Kerala / Kerala Gold Smuggling |'മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണ വിധേയമാക്കണം'; ഡിജിപിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

Kerala Gold Smuggling |'മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണ വിധേയമാക്കണം'; ഡിജിപിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

ramesh chennithala

ramesh chennithala

Kerala Gold Smuggling | മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും ചെന്നിത്തല

  • Share this:

    തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേരള പോലീസ് എഫ്‌.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.

    സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, അതില്‍നിന്ന്‌ ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍.ഐ.എ. അന്വേഷിക്കുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്ന് ഡി.ജി.പിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

    You may also like:Covid 19 | നാല് ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തോളം പോസിറ്റീവ് കേസുകള്‍; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു‌ [NEWS]'കൂലി ചോദിക്കുമ്പോ മോഷ്ടാവാക്കരുത്'; ഗീതു മോഹൻദാസിനെതിരെ കോസ്റ്റ്യൂം അസിസ്റ്റന്‍റ് [NEWS] TikTok| തെറ്റുപറ്റി; ടിക്ടോക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആമസോൺ തീരുമാനം പിൻവലിച്ചു [NEWS]

    സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഈ കേസില്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള വിസിറ്റിങ് കാര്‍ഡ് അടിച്ച് താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന മട്ടില്‍ സ്വപ്‌ന സുരേഷ് ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. ഇതുമാത്രമല്ല, സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം കടത്തിയെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ഗുരുതരമായ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന കേസില്‍ എന്‍.ഐ.എ. അന്വേഷണം വേറൊരു ദിശയിലാണ് നീങ്ങുന്നത്.

    ആരോപണങ്ങള്‍ ഉന്നയിച്ച സമയത്ത് എന്തുകൊണ്ട് പ്രതിപക്ഷം പരാതി നല്‍കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ഇതിന് മറുപടിയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലീസിന്റെ സമാന്തര അന്വേഷണം ആവശ്യപ്പെട്ട് കത്ത് അയച്ചിരിക്കുന്നത്.

    First published:

    Tags: Customs, DGP Loknath Behra, Gold smuggling, Ramesh chennithala, Swapna suresh, കസ്റ്റംസ് അന്വേഷണം, സ്വപ്ന സുരേഷ്, സ്വർണക്കടത്ത്