തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കുക വഴി പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ ശരിവെക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
സ്പ്രിങ്ക്ളർ, ഇ-മൊബിലിറ്റി വിഷയങ്ങളില്‍ ശിവശങ്കറിന്റെ പങ്ക് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ തനിക്കു നേരേ അന്വേഷണം നീങ്ങുമെന്ന ഭയംകൊണ്ടാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു.
TRENDING:'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]Gold Smuggling In Diplomatic Channel| സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ് [NEWS]'നിസ്സഹായ അവസ്ഥയിൽ ലൈംഗികപീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാവില്ല': ഹൈക്കോടതി [NEWS]
കേസുമായി ബന്ധപ്പെട്ടു നിരവധി അഴിമതികള്‍ ഇനിയും പുറത്തുവരാനുണ്ട്. ശിവശങ്കറിനെ മാറ്റിയതു കൊണ്ടു മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. സ്വര്‍ണക്കടത്തു കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennithala slams cpm, Gold Smuggling In Diplomatic Channel, Opposition leader ramesh chennithala