പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തിൽ ഉറച്ച് മന്ത്രി കെ ടി ജലീൽ. കുടുംബാംഗങ്ങളെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിന് പിന്നാലെയാണ് ആരോപണം ആവർത്തിച്ച് ജലീൽ വീണ്ടും രംഗത്തെത്തിയത്. 'പറഞ്ഞത് ആരോപണമല്ല, വസ്തുതയാണ്. 'ചെന്നിത്തലയുടെ മകന്റെ സിവിൽ സർവീസ് റാങ്കിൽ അസ്വാഭാവികതയുണ്ട്'- ജലീൽ പറഞ്ഞു.
യൂണിവേഴ്സിറ്റി അധികൃതരുടെ കുറ്റം തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടക്കുകയാണെന്നും ജലീൽ ആരോപിച്ചു. പ്രതിപക്ഷ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും
തന്റെ കുടുംബത്തെയും വിവാദങ്ങളിൽ വലിച്ചിഴച്ചിട്ടുണ്ടെന്നും ജലീൽ പറഞ്ഞു.
Also Read- ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തില്‍ ജലീലിനെ തിരുത്തി കോടിയേരിവിവാദങ്ങളിലേക്ക് കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും അതു യുഡിഎഫ് ശൈലിയാണെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണൻ നേരത്തെ പ്രതികരിച്ചത്. ഒരു
ആരോപണം വരുമ്പോള്‍ മറു ആരോപണം ഉന്നയിക്കുകയല്ല വേണ്ടതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മന്ത്രിക്കെതിരെ മാർക്ക് ദാന വിവാദം ഉന്നയിച്ചതിനു പിന്നാലെയാണ് രമേശ് ചെന്നത്തലയുടെ മകന് സിവിൽ സർവീസ് ലഭിച്ചതിനെതിരെ കെ ടി ജലീൽ ആരോപണമുന്നയിച്ചത്.
പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ അത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമായി മാറുമെന്നും കോടിയേരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.