നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക് ഡൗൺ: ലൈഫ് മിഷൻ വീട് നിർമ്മാണം ഈ മാസം പുനരാരംഭിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്

  ലോക്ക് ഡൗൺ: ലൈഫ് മിഷൻ വീട് നിർമ്മാണം ഈ മാസം പുനരാരംഭിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്

  കേരളീയരായ നിർമ്മാണ തൊഴിലാളികൾക്കു പുറമെ അതിഥി തൊഴിലാളികളുടെ സേവനവും ഉപയോഗിക്കും.

  ലൈഫ് മിഷൻ

  ലൈഫ് മിഷൻ

  • Share this:


   തിരുവനന്തപുരം: ലോക് ഡൗൺ മൂലം നിർത്തിവെച്ച ലൈഫ് മിഷൻ വീടു നിർമ്മാണം ഈ മാസം തന്നെ പുന:രാരംഭിക്കുമെന്ന് നവകേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ചെറിയാന‍ ഫിലിപ്പ്. രണ്ടാം ഘട്ട പദ്ധതി പ്രകാരം അവശേഷിക്കുന്ന ഇരുപതിനായിരത്തോളം വീടുകളുടെ നിർമ്മാണം മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. കേരളീയരായ നിർമ്മാണ തൊഴിലാളികൾക്കു പുറമെ അതിഥി തൊഴിലാളികളുടെ സേവനവും ഉപയോഗിക്കുമെന്ന് ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
   You may also like:കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന [NEWS]പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാൽ 500 രൂപ പിഴ; ക്യൂ തെറ്റിച്ചാലും പിഴയൊടുക്കണം [NEWS]ആദ്യഘട്ടത്തിൽ 55 ലക്ഷം മലേറിയ മരുന്ന് ; കൊറോണ പോരാട്ടത്തിൽ യുഎഇക്ക് ഇന്ത്യൻ സഹായം [NEWS]

   "മൂന്നാം ഘട്ട പദ്ധതി പ്രകാരം ഒരു ലക്ഷത്തിലധികം പാർപ്പിടങ്ങളുടെ നിർമ്മാണം മേയ് മാസത്തിൽ തുടങ്ങും. പ്രീ ഫാബ് സമ്പ്രദായപ്രകാരമുള്ള പ്ലാറ്റ് സമുച്ചയങ്ങളുടെ പണി സമയബന്ധിതമായി ഈ വർഷം തന്നെ പൂർത്തിയാക്കും."

   "ഒന്നും രണ്ടും ഘട്ട പ്രകാരം ലോക് ഡൗണിനു മുമ്പു തന്നെ രണ്ടു ലക്ഷത്തി പതിനയ്യായിരത്തിലധികം വീടുകൾ വാസയോഗ്യമായിരുന്നു."- ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
   First published:
   )}