നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഖാദിവില്പനയും ചരിത്രരചനയും ഒരുമിച്ചുപോകില്ല;അടിയൊഴുക്കുകളുടെ തിരക്കിൽ' വൈസ് ചെയർമാനാകാനില്ലെന്ന് ചെറിയാൻ ഫിലിപ്പ്

  'ഖാദിവില്പനയും ചരിത്രരചനയും ഒരുമിച്ചുപോകില്ല;അടിയൊഴുക്കുകളുടെ തിരക്കിൽ' വൈസ് ചെയർമാനാകാനില്ലെന്ന് ചെറിയാൻ ഫിലിപ്പ്

  ശോഭനാ ജോർജ് രാജിവെച്ച ഒഴിവിലേക്കാണ് ചെറിയാൻ ഫിലിപ്പിനെ നിയമിച്ചത്.

  news18

  news18

  • Share this:
   തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഇക്കാര്യം അറിയിച്ചത്. അടിയൊഴുക്കുകൾ എന്ന് ഗ്രന്ഥരചനയുടെ തിരക്കിലായതിനാൽ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു.

   'ഖാദിവിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്,' കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.

   ശോഭനാ ജോർജ് രാജിവെച്ച ഒഴിവിലേക്കാണ് ചെറിയാൻ ഫിലിപ്പിനെ നിയമിച്ചത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. കോൺഗ്രസിലെ മുൻനിര നേതാവായിരുന്ന ചെറിയാൻ 2001 ലാണ് പാര്‍ട്ടി വിട്ടത്. കോൺഗ്രസിലായിരുന്ന കാലത്ത് എകെ ആന്റണിയുടേയും ഉമ്മൻചാണ്ടിയുടേയും വിശ്വസ്തനായിരുന്ന ചെറിയാൻ ഫിലിപ്പ് പിന്നീട് പിണറായി വിജയന്റെയും അടുത്ത ആളുകളിൽ ഒരാളായി.

   ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നവകേരളം കര്‍മപദ്ധതി കോ-ഓഡിനേറ്ററായിരുന്ന ചെറിയാന്‍ ഫിലിപ്പ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കെടിഡിസി ചെയര്‍മാനായിരുന്നു. ഒരു തവണ യുഡിഎഫ് സ്ഥാനാർത്ഥിയായും മൂന്ന് തവണ എൽഡിഎഫ് സ്ഥാനാർത്ഥിയായും നിയമസഭയിലേക്ക് വിവിധ മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്തിടെ രാജ്യസഭയിലേക്ക് എൽഡിഎഫിലേക്ക് പരിഗണിക്കുമെന്ന് സൂചനയുണ്ടായിരുന്നു.


   ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ നിന്ന്

   അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ല.
   40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്ഥത്തിൻ്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തിരക്കുമൂലം സാധിച്ചില്ല. കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രത്താളുകൾ പരിശോധിക്കണം. രാഷ്ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്ട്രീയ വ്യക്തിത്വങ്ങൾ, മാദ്ധ്യമപ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വില്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്.

   Also Read-IAS കിട്ടാൻ തങ്കഭസ്മം കഴിച്ച വിദ്യാർഥിക്ക് കാഴ്ചയ്ക്കു തകരാർ; ജ്യോത്സൻ തട്ടിയത് 11.75 ലക്ഷം എന്ന് പരാതി

   കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ചാണ് കാൾ മാർക്സ് തൻ്റെ സിദ്ധാന്തങ്ങൾ ആവിഷ്ക്കരിച്ചത്‌. തടവിൽ കിടന്നാണ് ജവഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടെത്തൽ എന്ന മഹത് ഗ്രന്ഥം രചിച്ചത്. ഇതെല്ലാം എനിക്ക് ആത്മവിശ്വാസത്തിനുള്ള പ്രചോദനമാണ്.
   Published by:Naseeba TC
   First published:
   )}