• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും കൂടി പൊറുതിമുട്ടി; പൊലീസ് സ്റ്റേഷനിലെ തൂണ്‍ മുറിച്ച് പരിഹാരക്രിയ

കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും കൂടി പൊറുതിമുട്ടി; പൊലീസ് സ്റ്റേഷനിലെ തൂണ്‍ മുറിച്ച് പരിഹാരക്രിയ

പ്രധാന കവാടത്തിനു മുന്നിൽ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ചിരിക്കുന്നതിനു താങ്ങായി നിൽക്കുന്ന ഇരുമ്പ് തൂണ് വിദഗ്ധന്റെ നിർദേശ പ്രകാരം മാറ്റി സ്ഥാപിച്ചു. ‌

  • Share this:
    കൊലപാതകങ്ങളും ഗൗരവമായ കുറ്റകൃത്യങ്ങളും തുടർക്കഥയായതോടെ പൊറുതിമുട്ടിയ പൊലീസ് ഒടുവിൽ സ്റ്റേഷന്റെ കാലക്കേട് തീരാൻ വാസ്തു വിദഗ്ധന്റെ സഹായം തേടി. തൃശൂരിലെ ചേർപ്പ് പൊലീസ് സ്റ്റേഷനിലാണ് (Cherpu Police Station) കാലക്കേട് മാറാൻ പരിഹാര ക്രിയ നടന്നത്. പ്രധാന കവാടത്തിനു മുന്നിൽ ആസ്ബസ്റ്റോസ് ഷീറ്റ് വിരിച്ചിരിക്കുന്നതിനു താങ്ങായി നിൽക്കുന്ന ഇരുമ്പ് തൂണ് വിദഗ്ധന്റെ നിർദേശ പ്രകാരം മാറ്റി സ്ഥാപിച്ചു. ‌

    എന്നാൽ ഇതിനുശേഷവും സംഭവബഹുലമായ മറ്റൊരു കൊലപാതകം കൂടി സ്റ്റേഷൻ പരിധിയിൽ നടന്നു. കൊലപാതകം ഉൾപ്പെടെ സ്റ്റേഷൻ പരിധിയിൽ നടന്ന എല്ലാ കേസുകളും തെളിയിക്കാനായി എന്നതാണ് പൊലീസിന് ആശ്വാസം.

    ഡിസംബർ 5 മുതൽ കഴിഞ്ഞ മാസംവരെ സ്റ്റേഷൻ പരിധിയിൽ നടന്നത് നാലു കൊലപാതകങ്ങളാണ്. ജോലിഭാരം കൂടിയതോടെ പൊലീസുകാരെല്ലാം കടുത്ത മാനസിക സമ്മർദത്തിലായി. ഇതേ തുടർന്നാണു ചില ഉദ്യോഗസ്ഥർ വാസ്തു വിദഗ്ധനെ സമീപിക്കാൻ തീരുമാനിച്ചത്.

    15 വർഷം മുൻപ് കൊലപാതകങ്ങളും വലിയ മോഷണങ്ങളും സ്റ്റേഷൻ പരിധിയിൽ പതിവായപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ ജ്യോത്സ്യനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഇതേ വളപ്പിൽ‌ സ്റ്റേഷൻ കെട്ടിടത്തേക്കാൾ ഉയരത്തിൽ നിൽക്കുന്ന ചെമ്പക മരത്തിന്റെ ഉയരം കുറയ്ക്കുകയും ചെയ്തിരുന്നു.

    Ksrtc Swift വീണ്ടും ഇടിച്ചു; അപകടത്തിൽ ഗ്ലാസും റിയർവ്യൂ മിററും പൊട്ടി

    പുതിയതായി സർവീസ് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് (KSRTC Swift) ബസ് വീണ്ടും അപകടത്തിൽ പെട്ടു. കെഎസ് 042 എന്ന ബസാണ് അപകടത്തിൽ പെട്ടത്. കോട്ടയ്ക്കലിന് സമീപം തടി കയറ്റി പോവുകയായിരുന്ന ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ലോറിയിൽ തട്ടി ബസിന്റെ ഇടതുവശത്തെ റിയർവ്യൂ മിറർ ഒടിയുകയും മുൻവശത്തെ ഗ്ലാസിന്റെ ഇടത് ഭാഗ൦ പൊട്ടുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.

    കെ സ്വിഫ്റ്റ് സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു. അപകടത്തെ തുടർന്ന് ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തുകയും സംഭവത്തിൽ ഡ്രൈവർമാരുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിൽ ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു.

    ഏപ്രിൽ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്.

    തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്ക് പോയ ബസാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തു വെച്ച് എതിരെ വന്ന ലോറി ബസിൽ ഉരസുകയായിരുന്നു. ഈ അപകടത്തിൽ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറർ തകരുകയും ചെയ്തു. ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തിൽപ്പെട്ടു. സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളിൽ ആളപയാമൊന്നും ഉണ്ടായില്ല.

    കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസാണ് രണ്ടാമത് അപകടത്തിൽ പെട്ടത്. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ സ്വകാര്യ ബസുമായി ഉരസിയായിരുന്നു അപകടം. ഇതിൽ ബസിന്റെ ഒരു വശത്തെ പെയിന്റ് പോവുകയും സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ഈ അപകടത്തിലും യാത്രക്കാരിൽ ആർക്കും പരിക്ക് പറ്റിയില്ല.
    Published by:Rajesh V
    First published: