തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടായപ്പോള്‍ എഎം ആരിഫിലൂടെ ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിന് ജയിക്കാനായത്. ഒരുഘട്ടത്തില്‍ 20 സീറ്റുകളിലും യുഡിഎഫ് ലീഡ് ചെയ്തപ്പോള്‍ ഇടതുപക്ഷം ഇക്കുറി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന പ്രതീതിയും ഉണ്ടായി. എകെ ആന്റണിയുടെയും വയലാര്‍ രവിയുടെയും മണ്ഡലമായ ചേര്‍ത്തലയില്‍ ആരിഫിന് ലഭിച്ച വോട്ടുകളാണ് ഇടതുപക്ഷത്തിന്റെ ജയത്തിന് കാരണമായത്.
ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ചേര്ത്തലയിലു കായംകുളത്തും മാത്രമാണ് എല്‍ഡിഎഫിന് ലീഡ് ലഭിച്ചത്. മറ്റു അഞ്ചു മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനൊപ്പം നിന്നപ്പോള്‍ ചേര്‍ത്തലയുടെ കരുത്തില്‍ ആരിഫ് ആലപ്പുഴ കടക്കുകയായിരുന്നു. സ്വന്തം മണ്ഡലമായ അരൂരില്പോലും ആരിഫിന് ലീഡ് നേടാന്‍ കഴിഞ്ഞിരുന്നില്ല.
Also Read: മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍ക്കാവ് വരെ ആറ് ഉപതെരഞ്ഞെടുപ്പുകള്‍; നെഞ്ചിടിക്കുന്നതാര്‍ക്ക്?
അരൂരില്‍ ഷാനിമോള്‍ ഉസ്മാന് 65,656 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ആരിഫിന് വോട്ട് ചെയ്തത് 65,008 പേര് മാത്രമാണ്. പിണറായി മന്ത്രിസഭയിലെ പ്രധാനികളായ തോമസ് ഐസക്കിന്റെയും ജി സുധാകരന്റെയും മണ്ഡലങ്ങളിലും ഷാനിമോള്‍ ഉസ്മാന് തന്നെയായിരുന്നു ലീഡ്. നേട്ടമാകുമെന്ന് കരുതിയ ആലപ്പുഴയിലും അമ്പലപ്പുഴയിലും നേരിയ വ്യത്യാസത്തിന്റെ ലീഡ് നേടിയത് ഷാനിമോള്‍ ഉസ്മാനാണ്.
വര്‍ഗീയ ധ്രുവീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കരുനാഗപ്പള്ളിയിലും യുഡിഎഫ് വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയത്. എന്നാല്‍ ചേര്‍ത്തലയുടെ കരുത്തില്‍ ആരിഫ് കേരളത്തിലെ ഏക എല്‍ഡിഎഫ് എംപിയായി മാറുകയായിരുന്നു. 83,221 വോട്ടുകളാണ് ഭക്ഷ്യ മന്ത്രി പി തിലോത്തമന്റെ ചേര്‍ത്തല ആരിഫിനായി കരുതിവെച്ചത്. ഷാനിമോള്‍ ഉസ്മാന് ലഭിച്ചത് 66,326 വോട്ടുകളും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.