നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Vaccine Challange | തൊഴിലുറപ്പിൽ നിന്നു കിട്ടിയ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി ചേർത്തല സ്വദേശിനി

  Vaccine Challange | തൊഴിലുറപ്പിൽ നിന്നു കിട്ടിയ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി ചേർത്തല സ്വദേശിനി

  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ മിഷൻ ഡയറക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

  Karthyayani

  Karthyayani

  • Share this:
   ആലപ്പുഴ: തൊഴിലുറപ്പ് ജോലി ചെയ്തു നേടിയ 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി 70കാരിയായ ചേർത്തല സ്വദേശിനി. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ
   പട്ടണക്കാട് സ്വദേശിയായ കാർത്ത്യായനിയാണ് വാക്സിൻ ചലഞ്ചിന്‍റെ ഭാഗമായി 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ മിഷൻ ഡയറക്ടർ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

   മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

   മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഉപഭോക്താവായ ശ്രീമതി. കാർത്ത്യായനി (70 ) തന്റെ കൂലിയിൽ നിന്നും മിച്ചം പിടിച്ച 25000 ( ഇരുപത്തയ്യായിരം ) രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ
   പട്ടണക്കാട് സ്വദേശിയാണ്. ഈ ഹൃദയവിശാലതയ്ക്ക് അഭിനന്ദനങ്ങൾ ...
   Mrs. Karthyayani (70) a beneficiary of Mahatma Gandhi NREGS has contributed Rs. 25,000 saved from her wages to Chief Ministers Distress Relief fund. A native of Pattanakkad in Cherthala Taluk of Alappuzha district, her heartwarming act of selflessness is appreciated by all.

   കഴിഞ്ഞ ദിവസം ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകൾ ഇവയാണ്

   കെ.എസ്.ഇ.ബിയിലെ തൊഴിലാളികളുടെയും ഓഫിസർമാരുടെയും ഒരു ദിവസത്തെ ശമ്പളവും പെൻഷൻകാർ ഒരു ദിവസത്തെ പെൻഷനും  ചേർത്ത്  12 കോടി രൂപ സമാഹരിച്ചു നൽകി.

   കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപ

   ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക്  10 ലക്ഷം രൂപ

   വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് 7,20,040 രൂപ

   മുൻ മന്ത്രിയും എൻ സി പി നേതാവുമായ പി സി ചാക്കോ  5 ലക്ഷം രൂപ

   പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്ക് ആദ്യ ഗഡു 7 ലക്ഷം രൂപ

   വെള്ളറക്കാട് സർവീസ് സഹകരണ ബാങ്ക് 7,43,356 രൂപ

   കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി 5 ലക്ഷം രൂപ

   കിളിമാനൂർ കസ്തൂർബാ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ വിഹിതമുൾപ്പെടെ  5,48,118 രൂപ

   കൊട്ടാരക്കര മുൻസിപ്പൽ സർവീസ് സഹകരണ ബാങ്ക് 5,27,000 രൂപ

   പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ

   ഇവോൾവ് പോളിമേഴ്സ്, അമല നഗർ തൃശ്ശൂർ  5 ലക്ഷം രൂപ

   ഇ കെ എൻ എസ്, ജി എച്ച് എസ് എസ് വേങ്ങാടിയിലെ ഹയർ സെക്കണ്ടറി വിഭാഗം ജീവനക്കർ  2,48,060 രൂപ

   ജനശക്തി അഴീക്കോട് ട്രസ്റ്റ്  1,25,000 രൂപ

   അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ശ്രീകണ്ഠാപുരം ഏരിയ കമ്മറ്റി 1,11,000 രൂപ

   ഷമീർ ചെമ്പയിൽ, പൊന്നാനി 1 ലക്ഷം രൂപ

   മന്ത്രി എ കെ ബാലന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ചേർന്ന് 50,500 രൂപ

   കെ എസ് ആർ ടി സി നെയ്യാറ്റിൻകര ഡിപ്പോയിലെ 4 ബോൺണ്ട് ബസ്സുകളിലെ യാത്രക്കാരുടെയും, ജീവനക്കാരുടേയും കൂട്ടായ്മ നെയ്യാറ്റിൻകര എ ടി ഒ  55,000 രൂപ

   കൊടുങ്ങലൂർ ഫിലിം സൊസൈറ്റി 25000 രൂപ

   അമേരിക്കയിൽ നിന്നുള്ള ലോക കേരള സഭാ അംഗം ആനി ജോൺ 25000 രൂപ

   പിണറായി വെസ്റ്റ് സകൂൾ ആറാം ക്ലാസ് വിദ്യാർത്ഥി യദുനന്ദ് 20,000 രൂപ

   നവീൺ കുമാർ, കരിമ്പിൽ 10,001 രൂപ

   നസീബ്‌ മുല്ലപ്പള്ളി, അബുദാബി 9600 രൂപ

   അഞ്ചൽ പാറവിള അഭിരാമി ഭവനിൽ രാജേഷ്, ഷീജ, അഭിരാമി എന്നിവർ ചേർന്ന് 5000 രൂപ

   കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി നന്ദകിഷോർ നായ്ക് 2500 രൂപ
   Published by:Anuraj GR
   First published:
   )}