• HOME
  • »
  • NEWS
  • »
  • kerala
  • »
  • ദേശീയപാത വികസിപ്പിക്കാൻ സ്ഥലം വിട്ടുകൊടുത്ത് കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രം; നിലവിലെ സ്ഥലത്ത് നിന്നുമാറി പുതിയ ക്ഷേത്രം നിർമിക്കും

ദേശീയപാത വികസിപ്പിക്കാൻ സ്ഥലം വിട്ടുകൊടുത്ത് കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രം; നിലവിലെ സ്ഥലത്ത് നിന്നുമാറി പുതിയ ക്ഷേത്രം നിർമിക്കും

ദേശീയപാത 66 ന്റെ വികസനത്തിന് ക്ഷേത്രമിരിക്കുന്ന സ്ഥലം അധികൃതർ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടപ്പോൾ തടസ്സവാദങ്ങളും ഒഴിവുകഴിവുകളും നിരത്തി എതിർക്കാതെ ക്ഷേത്രം മാറ്റിപ്പണിയാനാണ് നാട്ടുകാരും ക്ഷേത്ര കമ്മിറ്റിയും ശ്രമിച്ചത്.

cheruvathur azhivathukkal temple

cheruvathur azhivathukkal temple

  • Share this:
    കാസർകോട്: ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുമ്പോൾ ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുക്കുമെന്നാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോതി പരാമർശിച്ചത്. ഇത് നേരത്തേ തിരിച്ചറിഞ്ഞ ഒരു ക്ഷേത്ര കമ്മിറ്റിയുണ്ട് കാസർകോട് ജില്ലയിൽ. ചെറുവത്തൂർ കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രക്കമ്മിറ്റിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി തന്നെ ദേശീയ പാതാ വികസനത്തിനായി വിട്ടുകൊടുത്ത് മാതൃക കാട്ടിയത്.

    Also Read- നഴ്സിനെ സഹോദരീ ഭർത്താവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ

    ദേശീയപാത 66 ന്റെ വികസനത്തിന് ക്ഷേത്രമിരിക്കുന്ന സ്ഥലം അധികൃതർ അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടപ്പോൾ തടസ്സവാദങ്ങളും ഒഴിവുകഴിവുകളും നിരത്തി എതിർക്കാതെ ക്ഷേത്രം മാറ്റിപ്പണിയാനാണ് നാട്ടുകാരും ക്ഷേത്ര കമ്മിറ്റിയും ശ്രമിച്ചത്. തന്ത്രിയുമായി ആലോചിച്ച് സമിതിയുണ്ടാക്കി ഇതിനുള്ള പ്രവർത്തനവും തുടങ്ങി. ഇതിന്റെ ഭാഗമായി ആദിക്ഷേത്രത്തിലെ ദേവചൈതന്യം ആവാഹിച്ച് ബാലാലയത്തിൽ പ്രതിഷ്ഠിച്ചു. ജൂലായ് 13, 14, 15 തീയതികളിലായി ക്ഷേത്രം തന്ത്രി നെല്ലിയോട്ട് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ബാലാലയപ്രതിഷ്ഠ നടന്നത്. പുതിയ ക്ഷേത്രം പണിത് പുനഃപ്രതിഷ്ഠ നടക്കുന്നതുവരെ ബാലാലയത്തിൽ ആരാധന തുടരും.

    Also Read- കൊച്ചിയിലെ സ്ത്രീധന പീഡനം: ഭർത്താവിന്റെ മർദ്ദനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിയെടുത്തു

    അള്ളട ദേശത്ത് ചെറുവത്തൂരിടത്തെ ആദിക്ഷേത്രമാണിത്. ദേശാധികാരമുണ്ടായിരുന്ന കൊക്കിനി തറവാട്ടുകാർ പണിത ക്ഷേത്രം പിന്നീട് നാട്ടുകാരേറ്റെടുത്ത് പരിപാലിച്ചു. തുലാം 14 മുതൽ 17 വരെയാണ് ഒറ്റക്കോല ഉത്സവം. വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശമാണ് പ്രധാനം. വി വി ഗംഗാധരൻ പ്രസിഡന്റും രതീഷ് ചക്രപുരം സെക്രട്ടറിയും ചന്ദ്രൻ കലിയന്തിൽ ട്രഷററുമായ സമിതിയാണ് പുതിയ ക്ഷേത്രം പണിയുന്നതിന് നേതൃത്വം നൽകുന്നത്.

    Also Read- പ്രോട്ടോക്കോൾ ലംഘിച്ച് നടത്തിയ ഐഎൻഎൽ യോഗത്തിൽ സംഘർഷം; മന്ത്രിയെ തല്ലുകൊളളാതെ പൊലീസ് രക്ഷപെടുത്തി

    ''ലോകത്തോടൊപ്പം നടക്കണമെന്നാണ് ഋഷീശ്വരന്മാർ പറഞ്ഞിട്ടുള്ളത്. ദൈവം ലോകമാകെ നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണ്. നമുക്ക് ആരാധിക്കാനുള്ള സൗകര്യത്തിനാണ് ക്ഷേത്രങ്ങൾ പണിയുന്നത്. ഒരു വ്യക്തിയുടെയോ ഗ്രാമത്തിന്റെയോ ആവശ്യത്തിനല്ല ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നത്. രാജപാതയൊരുക്കാനാണ്. അവിടെ മാനുഷിക പരിഗണനയ്ക്കപ്പുറം രാജ്യതാത്പര്യത്തിനാണ് പ്രാമുഖ്യം.''-ക്ഷേത്ര തന്ത്രി നെല്ലിയോട്ട് വിഷ്ണു നമ്പൂതിരിപ്പാടിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

    Also Read- കോഴ ആരോപണം ഉന്നയിച്ച സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗത്തെ ഐ.എന്‍.എല്‍ പുറത്താക്കി; നേതാക്കളെ മുഖ്യമന്ത്രി വിളിപ്പിച്ചു
    Published by:Rajesh V
    First published: