നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു; തമിഴ്നാട് ലോബിയ്ക്കെതിരേ സമരത്തിനൊരുങ്ങി കോഴി വ്യാപാരികൾ

  സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു; തമിഴ്നാട് ലോബിയ്ക്കെതിരേ സമരത്തിനൊരുങ്ങി കോഴി വ്യാപാരികൾ

  പത്ത് ദിവസം മുൻപ് വരെ 130 മുതൽ150 വരെ വിലയുണ്ടായിരുന്ന ഒരു കിലോ കോഴി ഇറച്ചിയുടെ വില ഇപ്പോൾ 240 രൂപയിൽ എത്തിയിരിക്കുകയാണ്. വില വർദ്ധനവ് മൂലം ചില സ്ഥലങ്ങളിൽ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ വാക്കുതർക്കവും പതിവായിട്ടുണ്ട്.

  • Share this:
  ഉത്സവ സീസണിൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് കോഴി വില ഉയർത്തുകയാണ് തമിഴ്നാട് ലോബിയുടെ പതിവ്. ഇക്കുറിയും ആ പതിവ് തെറ്റിയില്ല. വലിയ പെരുന്നാളിന് മുന്നോടിയായി കോഴി ഇറച്ചിക്ക് ആവശ്യക്കാർ എറിയതോടെ വില കുതിച്ചുയരുകയാണ്. പത്ത് ദിവസം മുൻപ് വരെ 130 മുതൽ150 വരെ വിലയുണ്ടായിരുന്ന ഒരു കിലോ കോഴി ഇറച്ചിയുടെ വില ഇപ്പോൾ 240 രൂപയിൽ എത്തിയിരിക്കുകയാണ്. വില വർദ്ധനവ് മൂലം ചില സ്ഥലങ്ങളിൽ വ്യാപാരികളും ഉപഭോക്താക്കളും തമ്മിൽ വാക്കുതർക്കവും പതിവായിട്ടുണ്ട്.

  തമിഴ്നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതും തീറ്റയുടെ വില വർധിച്ചതും കോവിഡ് പ്രതിസന്ധിയുമാണ് ചിക്കൻ വില വർധനക്കിടയാക്കിയതെന്നാണ് വൻകിട വ്യാപാരികൾ പറയുന്നത്. എന്നാൽ എല്ലാ സീസൺ സമയങ്ങളിലും വില വർദ്ധിപ്പിക്കുവാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്.  കൃത്രിമക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കുന്ന തമിഴ്നാട് ലോബിക്കെതിരെ സർക്കാർ  നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ഒരു കിലോ കോഴി ഇറച്ചിക്ക് വർദ്ധിച്ചത് 80  മുതൽ 100 രൂപ വരെയാണ്. വില 150 രൂപയിൽ താഴെയായിരുന്നപ്പോൾ വലിയ തോതിൽ കച്ചവടം നടന്നിരുന്നു. എന്നാൽ വില വർധിച്ചതോടെ കച്ചവടം പകുതിയായി, കോവിഡ് പ്രതിസന്ധിക്ക് ഇടയിൽ നിയന്ത്രണമില്ലാത്ത വില വർദ്ധന മൂലം കച്ചവടം മുൻപോട്ട് കൊണ്ടു പോകുവാൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ  സമരത്തിന് ഒരുങ്ങുകയാണ്   ചെറുകിട കോഴി വ്യാപാരികൾ. ഒരു കിലോ കോഴി ഇറച്ചി വില  240ൽ  എത്തി നിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ തറവില പ്രഖ്യാപിച്ച് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് വ്യാപാരികളുടെ നിലപാട്. ഇല്ലെങ്കിൽ വലിയ പെരുന്നാളിന് ശേഷം കടയടപ്പ് സമരം ഉൾപ്പെടെ സംഘടിപ്പിക്കുവാനാണ് നീക്കം.

  ഞായറാഴ്ച്ച തമിഴ്നാട്ടിൽ ഒരു കിലോ കോഴിക്ക് 132 രൂപയാണ് വില. അത് കേരളത്തിൽ എത്തുമ്പോൾ 8 മുതൽ 10 രൂപ വരെ വർദ്ധിച്ച് 140 ൽ എത്തും. ഇറച്ചിയായി വാങ്ങുമ്പോൾ സാധാരണക്കാരൻ നൽകേണ്ടി വരുന്നത് 240 രൂപയാണ്. വരുന്ന ബുധനാഴ്ച്ച വലിയ പെരുന്നാൾ കൂടി എത്തുന്നതോടെ  വില  250 പിന്നിടുവാനാണ് സാധ്യത. ചെറുകിട കച്ചവടക്കാരെയാണ് വിലക്കയറ്റം ദോഷകരമായി ബാധിക്കുന്നത്. ബക്രീദും ഓണവിപണിയും കണ്ടുള്ള കൃത്രിമ വിലക്കയറ്റമാണ് ഇതെന്നാണ്  വ്യാപാരികൾ പറയുന്നത്. ഈ സാഹചര്യത്തിൽ ഓണ സീസണിൽ എങ്കിലും വില നിയന്ത്രിക്കുവാൻ സർക്കാർ ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

  ചരക്ക് സേവന നികുതി നിലവില്‍ വന്ന 2017 ജൂലൈ ഒന്ന് വരെ സംസ്ഥാനത്ത് കോഴിയിറച്ചിക്കുണ്ടായിരുന്ന നികുതി 14.5 ശതമാനം. ജിഎസ്‌ടിയില്‍ കോഴിയിറച്ചിക്ക് നികുതി ഒഴിവാക്കിയതോടെ കിലോയ്ക്ക് 15 രൂപ വച്ചെങ്കിലും വില കുറയേണ്ടതായിരുന്നു. ജിഎസ്ടി വന്നിട്ടും കോഴി  വിലയില്‍ ഒരു കുറവും ഉണ്ടായില്ലെന്ന് മാത്രമല്ല കുത്തനെ ഉയരുകയാണ് ഉണ്ടായത്. അവശ്യ സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടും കോഴി വില ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം.  നികുതി പരിഷ്‌കാരത്തിലൂടെ ചിക്കന് വന്‍ വിലക്കുറവുണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു
  Published by:Naveen
  First published: