കോഴിയ്ക്കു വില തോന്നിയപോലെ; കാഴ്ച്ചക്കാരായി കെപ്കോ

ലോക്ക്ഡൗണിന്റെ ആദ്യ രണ്ടാഴ്ച കോഴിത്തീറ്റ ലഭിക്കാതായതാണ് പ്രതിസന്ധിക്കു കാരണമെന്ന് കെപ്കോ

News18 Malayalam | news18-malayalam
Updated: May 23, 2020, 3:21 PM IST
കോഴിയ്ക്കു വില തോന്നിയപോലെ; കാഴ്ച്ചക്കാരായി കെപ്കോ
ലോക്ക്ഡൗണിന്റെ ആദ്യ രണ്ടാഴ്ച കോഴിത്തീറ്റ ലഭിക്കാതായതാണ് പ്രതിസന്ധിക്കു കാരണമെന്ന് കെപ്കോ
  • Share this:
തിരുവനന്തപുരം: വിഷം ചേരാത്ത സുരക്ഷിത ചിക്കൻ ഉപഭോക്താക്കൾക്കു നൽകാനായാണ് സംസ്ഥാന പോൾട്രി വികസന കോർപ്പറേഷൻ (കെപ്കോ) ചിക്കൻ ഉത്പാദനവും വിതരണവും തുടങ്ങിയത്. പൊതുവിപണിയിലെ കോഴി ഇറച്ചി വില പിടിച്ചു നിർത്തുക എന്നതും ലക്ഷ്യമായിരുന്നു. എന്നാൽ‌ സംസ്ഥാനത്ത് കോഴി വില കുതിച്ചു കയറുമ്പോൾ വെറും കാഴ്ചക്കാരുടെ റോളിലാണ് കെപ്കോ.

ചിക്കൻ ഉത്പാദനം നിലച്ചെന്നും തത്കാലം ചിക്കൻ നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കി ഈ മാസം 13നാണ് ഏജൻസികൾക്ക് കെപ്കോ എംഡി കത്ത് നൽകിയത്. തൊട്ടുപിന്നാലെ വിതരണം നിർത്തി. കെപ്കോ ഔട്ട്ലെറ്റുകളും ഏജന്റുമാർ മുഖേനയുള്ള വില്പനയും നിർത്തിവച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് കെപ്കോയുടെ ഇറച്ചി വിൽപ്പന. 90 ഏജന്റുമാർക്കു പുറമേ തിരുവനന്തപുരത്ത് കെപ്കോയുടെ സ്വന്തം ഔട്ട്ലെറ്റുകളും റെസ്റ്റോറന്റുമുണ്ട്.  ആയിരക്കണക്കിന് പേരാണ് ദിവസേന കെപ്കോ ചിക്കനെ ആശ്രയിച്ചിരുന്നത്.
TRENDING:COVID 19 |COVID 19 രോഗികളുടെ വിവരങ്ങൾ നശിപ്പിച്ചെന്ന് സ്പ്രിങ്ക്ളർ; ഹൈക്കോടതിയിൽ സത്യവാങ്മൂലം [NEWS]Lockdown | രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ ജില്ലവിട്ട് യാത്ര ചെയ്യാൻ പാസ് വേണ്ട [NEWS]വാളയാർ സംഭവം; കോൺഗ്രസ് MPമാരുടേയും MLAമാരുടെയും നിരീക്ഷണ കാലാവധി പൂർത്തിയായി [NEWS]
ചിക്കൻ അനുബന്ധ ഉത്പന്നങ്ങളുടെ വിൽപ്പനയും നിലച്ച അവസ്ഥയിലാണ്. വിലയിലും കെപ്കോ പൊതുവിപണിയെക്കാൾ ഒട്ടും പിന്നിലല്ല. വില്പന നിർത്തുന്നതിനു തൊട്ടുമുൻപ് കിലോയ്ക്ക് 200 രൂപയായിരുന്നു ഇറച്ചിവില.

 

ചതിച്ചത് ലോക്ക് ഡൗൺ എന്ന് ചെയർപേഴ്സൺ

ലോക്ക്ഡൗണിന്റെ ആദ്യ രണ്ടാഴ്ച കോഴിത്തീറ്റ ലഭിക്കാതായതാണ് പ്രതിസന്ധിക്കു കാരണമെന്ന് കെപ്കോ ചെയർപേഴ്സൺ ചിഞ്ചു റാണി ന്യൂസ് 18നോടു പറഞ്ഞു. തീറ്റ മുടങ്ങിയതോടേ കർഷകർ കോഴിക്കൃഷി നിർത്തിവച്ചു. സ്റ്റോക്ക് ഉണ്ടായിരുന്ന 45 ടൺ ഇറച്ചി ലോക്ക് ഡൗൺ കാലത്ത് വിറ്റഴിക്കുകയും ചെയ്തു.

ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടങ്ങളിൽ മീൻ ലഭിക്കാതായതോടെ ആളുകൾ കൂട്ടത്തോടെ ഇറച്ചിവാങ്ങാനെത്തിയിരുന്നു. 26നു വീണ്ടും ഔട്ട്ലെറ്റുകൾ തുറക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.

കെപ്കോ പൂട്ടാൻ മാനെജ്മെന്റ് ശ്രമമെന്ന് തൊഴിലാളികൾ; തൊഴിലാളികളുടെ സംയുക്ത സമരം

കെപ്കോയ്ക്ക് താഴിടാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം. ഇപ്പോഴത്തെ പ്രതിസന്ധി മാനെജ്മെന്റിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്നും ഇവർ ആരോപിക്കുന്നു. ഇന്റഗ്രേഷൻ ഫാമിംഗ് ഉപേക്ഷിച്ചതോടെയാണ് കർഷകരും കെപ്കോയും പ്രതിസന്ധിയിലായത്.

കടക്കെണിയിൽപ്പെട്ട് നിരവധി കർഷകർ കോഴി വളർത്തൽ ഉപേക്ഷിച്ചു. 2.25 കോടി രൂപ കോഴിയ വാങ്ങിയ വകയിൽ കർഷകർക്ക് കെപ്കോ കൊടുക്കാനുണ്ട്. ഇന്റഗ്രേഷൻ ഫാമിംഗ് പദ്ധതിക്ക് സർക്കാർ നൽകിയ പണം കെ്കോ വകമാറ്റി ചെലവഴിച്ചെന്നും ജീവനക്കാർ ആരോപിക്കുന്നു.

കെപ്കോ ചെയർപേഴ്സൺ ചിഞ്ചുറാണി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. അവർക്കെതിരേയാണ് എഐടിയുസിയും സിഐടിയുവും കോൺഗ്രസ് സംഘടനയായ ഐഎൻ‌ടിയുസിയുമായി ചേർന്ന സമരം ചെയ്യുന്നത്.

First published: May 23, 2020, 3:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading