നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മൊറട്ടോറിയ ഉത്തരവില്‍ സര്‍ക്കാരിന് തിരിച്ചടി; ഫയല്‍ മടക്കി തെരഞ്ഞെടുപ്പ് ഓഫീസര്‍

  മൊറട്ടോറിയ ഉത്തരവില്‍ സര്‍ക്കാരിന് തിരിച്ചടി; ഫയല്‍ മടക്കി തെരഞ്ഞെടുപ്പ് ഓഫീസര്‍

  മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടുന്നതിനുള്ള മന്ത്രിസഭാ തീരുമാനമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ മടക്കിയത്.

  ടീക്കാറാം മീണ

  ടീക്കാറാം മീണ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ മടക്കി. മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടുന്നതിനുള്ള മന്ത്രിസഭാ തീരുമാനമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ മടക്കിയത്.

   കര്‍ഷകി വായ്പകള്‍ തിരിച്ചു പിടിക്കാന്‍ ബാങ്കുകള്‍ നടപടി ആരംഭിച്ചതിനെ തുടർന്ന്  കര്‍ഷകര്‍ ആത്മഹത്യ ചെയ്തതോടെയാണ് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

   മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമടങ്ങിയ ഫയല്‍ ചീഫ് സെക്രട്ടറിക്കാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തിരിച്ചയച്ചത്. ഉത്തരവ് അടിയന്തരമായി ഇറക്കാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു. മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സമയബന്ധിതമായി ഉത്തരവിറക്കിയില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ചോദിച്ചു.

   Also Read രാഹുൽ ഗാന്ധി മത്സരിക്കുമെങ്കിൽ വയനാട് സീറ്റ് ഏറ്റെടുക്കുമെന്ന് ബി.ജെ.പി

   മൊറട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങും മുന്‍പേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് ഉത്തരവിറക്കാത്തതിന് ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ചയാണ് കമ്മീഷന്റെ അനുമതി തേടി ചീഫ് സെക്രട്ടറി ഫയല്‍ കൈമാറിയത്.

   First published:
   )}