തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ വിമാനയാത്രയ്ക്കിടെ കൊള്ളയടിച്ചതായി പരാതി. ബാഗില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി ടിക്കാറാം മീണ പോലീസില്‍ പരാതി നല്കി.
ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള വിമാന യാത്രയ്ക്കിടെയാണ് സംഭവം. പണം സൂക്ഷിച്ചിരുന്നത് ലഗേജ് ബാഗിലാണെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ വലിയതുറ പോലീസ് കേസെടുത്തു.
Also read: കൊറോണ വൈറസ്: മലയാളികളായ CRPF ജവാന്മാരുടെ അവധി റദ്ദാക്കി
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം എയര്‍ ഇന്ത്യ വിമാനത്തില്‍ ജയ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. മോഷണത്തെ കുറിച്ചു എയർ ഇന്ത്യയെ അറിയിച്ചതായി ടിക്കാറാം മീണ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Election Commissioner, Stolen, Tikaram meena, ടിക്കാറാം മീണ