Kerala Bypolls| ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്ന സർവകക്ഷി ധാരണ സ്വാഗതം ചെയ്ത് ടിക്കാറാം മീണ
Kerala Bypolls| കത്ത് കിട്ടുന്ന മുറയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് ടിക്കാറാം മീണ

tikkaram meena
- News18 Malayalam
- Last Updated: September 11, 2020, 3:36 PM IST
തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. സര്‍ക്കാര്‍, തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കത്ത് കിട്ടുന്ന മുറയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് ടിക്കാറാം മീണ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന സര്‍വകക്ഷി യോഗത്തിന്റെ വികാരം പെട്ടെന്ന് തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഇനി ആവശ്യമില്ലെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ തന്റെ അഭിപ്രായവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും അറിയിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു. Also Read: Kerala Bypolls| ഉപതിരഞ്ഞെടുപ്പുകൾ വേണ്ട; തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കും; സർവകക്ഷി യോഗത്തിൽ ധാരണ
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ നേതാക്കള്‍ പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. യോഗത്തിന്റെ ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
"14ാം കേരള നിയമസഭയുടെ കാലാവധി 2021 മെയ് മാസത്തിലാണ് അവസാനിക്കുന്നത്. നിയമസഭയിലേക്കൊരു പൊതു തിരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനുള്ള സാധ്യതയാണുള്ളത്. അതു കണക്കാക്കിയാല്‍ 2021 മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരാനാണ് സാധ്യത. ഉപതിരഞ്ഞെടുപ്പ് നവംബര്‍ പകുതിയോടെ നടന്നാല്‍ മൂന്ന് പൂര്‍ണ്ണമാസങ്ങൾ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് പ്രവർത്തിക്കാന്‍ ലഭിക്കുക. മൂന്നര മാസത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭ അംഗത്തിന് കാര്യമായ ഒരു പ്രവര്‍ത്തനവും കാഴ്ചവെക്കാന്‍ സാധിക്കില്ല"-മുഖ്യമന്ത്രി പറഞ്ഞു.
Also Read:Kerala Bypolls | ഉപതെരഞ്ഞെടുപ്പിന് പറ്റിയ സമയമല്ലെന്ന് സംസ്ഥാനം; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറിയുടെ കത്ത്
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനും കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനും സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു. വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സായി നടന്ന സര്‍വകക്ഷി യോഗത്തിലായിരുന്നു തീരുമാനം.
ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന സര്‍വകക്ഷി യോഗത്തിന്റെ വികാരം പെട്ടെന്ന് തന്നെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഇനി ആവശ്യമില്ലെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ തന്റെ അഭിപ്രായവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും അറിയിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.