തിരുവനന്തപുരം: പോസ്റ്റൽ വോട്ടിൽ ക്രമക്കേടുകളെ കുറിച്ച് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 63,000 പോസ്റ്റല്‍ ബാലറ്റ് അയച്ചതില്‍ 8000 വോട്ട് മാത്രമാണ് മടക്കിക്കിട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പൊലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. തട്ടിപ്പിൽ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇത്തവണ വളരെ സുതാര്യമായാണ് വോട്ടര്‍ പട്ടിക പുതുക്കല്‍ നടന്നതെന്നും അദ്ദേഹം അറിയിച്ചു. പേര് ഒഴിവാക്കിയതില്‍ പരാതി വന്നാല്‍ പരിശോധിക്കുമെന്നും മന:പൂര്‍വ്വം ഒഴിവാക്കിയെങ്കില്‍ നടപടി ഉണ്ടാകുമെന്നും മീണ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Contest to loksabha, Kerala Lok Sabha Elections 2019, Kerala loksabha election, Kerala Loksabha Election 2019, Loksabha election 2019, Loksabha poll 2019, Tikkaram meena, ടിക്കാറാം മീണ, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019